സ്വാശ്രയ മെഡിക്കല്‍ പ്രവേശനം; ഫീസ് നിര്‍ണയ, പ്രവേശന മേൽനോട്ട സമിതികളായി
text_fieldsതിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലിന് അനുസൃതമായി സ്വാശ്രയ മെഡിക്കല്‍ പ്രവേ ശനഫീസ് നിര്‍ണയത്തിനായുള്ള സമിതി പുനഃസംഘടിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവ്. പ്രവേശന മേൽനോട്ട സമിതിയും രൂപവത്കരിച്ചു. ജസ്റ്റിസ് രാജേന്ദ്രബാബു തന്നെയാണ് രണ്ട് സമി തികളുടെയും അധ്യക്ഷൻ. ആരോഗ്യ സെക്രട്ടറി, സര്‍ക്കാര്‍ നിർദേശിക്കുന്ന ചാര്‍ട്ടേഡ് അക്കൗണ്ടൻറ്, മെഡിക്കല്‍ കൗണ്‍സില്‍ പ്രതിനിധി എന്നിവര്‍ അടക്കം അഞ്ചംഗങ്ങളാണ് ഫീസ് നിയന്ത്രണ സമിതിയിൽ ഉണ്ടാവുക. സമിതി തെരഞ്ഞെടുക്കുന്ന സ്വതന്ത്രനായ ഒരംഗവും ഫീസ് നിര്‍ണയ സമിതിയില്‍ ഉണ്ടാകും.
അധ്യക്ഷനുമായി ആലോചിച്ച് ഈ അംഗത്തെ നിയോഗിച്ച് തിങ്കളാഴ്ചക്കകം സർക്കാർ ഉത്തരവിറക്കും. നേരത്തേ സമിതിയിലുണ്ടായിരുന്ന എസ്. സുരേഷ് ബാബുതന്നെയാണ് സമിതിയിലെ ചാര്‍ട്ടേഡ് അക്കൗണ്ടൻറ്. മെഡിക്കല്‍ കൗണ്‍സിൽ പ്രതിനിധിയെ നിര്‍ദേശിക്കാൻ സർക്കാർ കൗണ്‍സിലിന് കത്ത് നൽകിയിട്ടുണ്ട്. ആരോഗ്യ സെക്രട്ടറി മെംബര്‍ സെക്രട്ടറിയും നിയമ വകുപ്പ് സെക്രട്ടറി (എക്സ് ഒഫിഷ്യോ), പ്രവേശന പരീക്ഷ കമീഷണര്‍ (എക്സ് ഒഫിഷ്യോ) തുടങ്ങിയവര്‍ അംഗങ്ങളുമായതാണ് പ്രവേശന മേല്‍നോട്ട സമിതി. ഇതിലേക്ക് പട്ടികജാതി/വര്‍ഗ വിഭാഗത്തില്‍നിന്നുള്ള പ്രതിനിധിയെയും മെഡിക്കൽ കൗൺസിൽ പ്രതിനിധിയെയും പിന്നീട് നിയമിക്കും.
കോടതി നിർദേശത്തെത്തുടര്‍ന്നാണ് നിലവിലുണ്ടായിരുന്ന പത്തംഗ ഫീസ് നിർണയ സമിതിയുടെ അംഗസംഖ്യ അഞ്ചായി കുറച്ചത്. ഇതിനായി നടത്തിയ നിയമഭേദഗതിക്ക് വെള്ളിയാഴ്ച ഗവര്‍ണര്‍ അംഗീകാരം നൽകി രാത്രിതന്നെ ഇതുസംബന്ധിച്ച വിജ്ഞാപനവും പുറത്തിറങ്ങിയതോടെയാണ് ശനിയാഴ്ചതന്നെ സമിതി രൂപവത്കരിച്ച് ഉത്തരവിറക്കിയത്.
ഫീസ് നിര്‍ണയിക്കാതെ പ്രവേശന നടപടികള്‍ ആരംഭിക്കുന്നതിനെതിരെ മാനേജ്മെൻറുകള്‍ തിങ്കളാഴ്ച കോടിതിയെ സമീപിച്ചാല്‍ സമിതി രൂപവത്രിച്ചകാര്യം സര്‍ക്കാറിന് ചൂണ്ടിക്കാട്ടാനാകും. തിങ്കളാഴ്ചതന്നെ ഫീസ് നിര്ണയനടപടികള് ആരംഭിക്കാനുള്ള നടപടികള്‍ ജസ്റ്റിസ് രാജേന്ദ്രബാബുകമ്മിറ്റി ആരംഭിക്കും.
ഫീസ് നിർണയ നടപടികൾ വൈകിയ സാഹചര്യത്തിൽ യുദ്ധകാലാടിസ്ഥാനത്തിലാണ് സമിതി രൂപവത്കരണം സർക്കാർ പൂർത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.