സ്വാശ്രയ മെഡിക്കൽ ഫീസ് പതിനൊന്ന് ലക്ഷം– സുപ്രീംകോടതി
text_fieldsന്യൂഡല്‍ഹി: സംസ്ഥാന സർക്കാറിെൻറ ഗുരുതരവീഴ്ചയെ തുടർന്ന് എം.ബി.ബി.എസ് പ്രവേശനത്തിന് ഇൗ വർഷം സംസ്ഥാനത്തെ മുഴുവൻ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്കും 85തമാനം സീറ്റിലും 11 ലക്ഷം രൂപ വരെ ഫീസ് ഈടാക്കാമെന്ന് സുപ്രീംകോടതി വിധിച്ചു. കഴിഞ്ഞ വർഷം 10 ലക്ഷം രൂപ സ്വാശ്രയ കോളജുകൾ ഫീസ് വാങ്ങിയിരുന്നുവെന്ന തെറ്റിദ്ധാരണജനകമായ മാനേജ്മെൻറ് വാദത്തെ ഖണ്ഡിക്കാതെ സർക്കാർ മൗനം പാലിച്ചതിനെതുടർന്നാണ്, 11 ലക്ഷം വരെ ഫീസ് വാങ്ങാൻ അനുമതി കോടതി നൽകിയത്. വിധിയെ തുടർന്ന് കൂടുതൽ നൽകേണ്ട ആറു ലക്ഷം രൂപ അടക്കാൻ ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡേ, നാഗേശ്വര റാവു എന്നിവരടങ്ങുന്ന ബെഞ്ച് രണ്ടാഴ്ച സമയം അനുവദിച്ചു.
ഫീസ് വർധനയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ഇൗമാസം പുറപ്പെടുവിച്ച വിധി രണ്ട് മെഡിക്കൽ കോളജുകൾക്ക് പരിമിതപ്പെടുത്തിയ കേരള ഹൈകോടതി ഉത്തരവ് റദ്ദാക്കിയാണ് ആദ്യ ഉത്തരവ് എല്ലാ കോളജുകൾക്കും ബാധകമാക്കിയത്. സ്വാശ്രയ കോളജുകളിലെ ഫീസ് സംബന്ധിച്ച് പത്തു വർഷമായി അന്തിമ തീരുമാനമെടുക്കാത്തതിന് സംസ്ഥാന സർക്കാറിനെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു. ഇൗ വർഷത്തെ ഫീസിെൻറ കാര്യത്തിൽ സർക്കാർ കൈക്കൊള്ളുന്ന തീരുമാനത്തിന് വിധേയമായിരിക്കും ഇപ്പോൾ വാങ്ങിയ 11 ലക്ഷം വിനിയോഗിേക്കണ്ടതെന്ന് സുപ്രീംകോടതി ഒാർമിപ്പിച്ചു. ഫീസ് കുറവാണെങ്കിൽ കൂടുതൽ വാങ്ങിയ തുക തിരിച്ചുകൊടുക്കാൻ കോളജുകൾ ബാധ്യസ്ഥമാണ്. എന്നാൽ, സർക്കാർ നിശ്ചയിച്ച ഫീസ് കുറഞ്ഞാൽ അതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ മാനേജുമെൻറുകളെ ഇൗ വിധി തടയുന്നില്ലെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു.
കഴിഞ്ഞ മാർച്ചിൽ മാനേജ്മെൻറുകൾ സമർപ്പിച്ച ഫീസ് ഘടന നിർദേശങ്ങളിൽ നടപടിയെടുക്കാൻ സംസ്ഥാന സർക്കാർ ൈവകിയതാണ് വിഷയം വഷളാക്കിയതെന്ന മാനേജ്മെൻറ് അഭിഭാഷകരായ കപിൽ സിബൽ, ദുഷ്യന്ത് ദവെ എന്നിവരുടെ വാദം സുപ്രീംകോടതി അംഗീകരിച്ചു. അഞ്ച് ലക്ഷമെന്ന ഇൗ വർഷത്തെ ഫീസ് സമർഥിക്കാൻ 2013 -14 വർഷത്തെ ഫീസ് ഘടന വിശദീകരിച്ച സംസ്ഥാന സർക്കാറിനുവേണ്ടി ഹാജരായ അറ്റോണി ജനറൽ കെ.കെ. വേണുഗോപാലിനോട് കഴിഞ്ഞ വർഷത്തെ ഫീസ് എത്രയാണെന്ന് ചോദിച്ചപ്പോൾ ഉത്തരമില്ലായിരുന്നു. അപ്പോൾ ഇടപെട്ട ദുഷ്യന്ത് ദവെ അത് 10 ലക്ഷമായിരുന്നുവെന്ന് വാദിച്ചപ്പോൾ ഖണ്ഡിക്കാൻ എ.ജിക്ക് കഴിഞ്ഞില്ല.
ഇതോടെ, മാനേജ്മെൻറുകളുടെ വാദം വിശ്വാസത്തിലെടുത്ത കോടതി കഴിഞ്ഞ വര്‍ഷം പത്തു ലക്ഷം വാങ്ങിയെങ്കില്‍ ഈവര്‍ഷം അത് കുറക്കുന്നതെങ്ങനെയെന്ന് ചോദിച്ചപ്പോഴും സംസ്ഥാനം ഉത്തരം നൽകിയില്ല. അതിനാൽ പതിനഞ്ച് ശതമാനം വരുന്ന എൻ.ആര്.ഐ സീറ്റ് ഒഴികെ ബാക്കി 85 ശതമാനം സീറ്റിലും 11 ലക്ഷം ഈടാക്കാമെന്ന് കോടതി വ്യക്തമാക്കി. ഇതോടെ ഫീസിെൻറ കാര്യത്തില്‍ എല്ലാ സ്വാശ്രയ കോളജുകളിലും ഏകീകരണമുണ്ടാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞവര്‍ഷം സര്‍ക്കാരുമായി കരാറില്‍ ഏര്‍പ്പെടാത്ത ഒരു കോളജിന് മാത്രമാണ് പത്ത് ലക്ഷം ഫീസ് വാങ്ങാന്‍ അനുമതി ലഭിച്ചിരുന്നത് എന്ന വസ്തുത കോടതിക്ക് മുമ്പാകെ സംസ്ഥാന സർക്കാർ വെളിപ്പെടുത്താതിരുന്നത് ദുരൂഹമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.