Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2017 12:25 AM GMT Updated On
date_range 19 Aug 2017 12:25 AM GMTആറ് സ്വാശ്രയ കോളജുകളെ ഒഴിവാക്കി മെഡിക്കൽ പ്രവേശനത്തിന് രണ്ടാം അലോട്ട്മെൻറ്
text_fieldsbookmark_border
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സർക്കാറുമായുള്ള കരാറിൽനിന്ന് പിന്മാറുകയാണെന്ന് അറിയിച്ച പെരിന്തൽമണ്ണ എം.ഇ.എസ്, കാരക്കോണം സി.എസ്.െഎ ഉൾപ്പെടെയുള്ള ആറ് സ്വാശ്രയ കോളജുകളെ ഒഴിവാക്കി മെഡിക്കൽ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു. ഡെൻറൽ, ആയുർവേദ കോഴ്സുകളിലേക്കുള്ള അലോട്ട്മെൻറും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വെള്ളിയാഴ്ച അർധരാത്രിയോടെയാണ് പ്രവേശന പരീക്ഷ കമീഷണർ അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചത്. ആരോഗ്യ സർവകലാശാലയുടെ അഫിലിയേഷൻ ഇല്ല എന്ന കാരണത്താലാണ് നാല് സ്വാശ്രയ മെഡിക്കൽ കോളജുകളിലേക്ക് അലോട്ട്മെൻറ് നടത്തുന്നതിൽനിന്ന് ഒഴിവാക്കിയത്. പാലക്കാട് കരുണ, കണ്ണൂർ, കോഴിക്കോട് മലബാർ, തിരുവനന്തപുരം എസ്.യു.ടി എന്നിവയാണ് ഇൗ കോളജുകൾ. ഇതിന് പുറമെ ന്യൂനപക്ഷ പദവിയുള്ള സ്വാശ്രയ കോളജുകളിലെ സാമുദായിക സീറ്റുകളിലേക്കുള്ള അലോട്ട്മെൻറും നടത്തിയിട്ടില്ല. 600ഒാളം മെഡിക്കൽ സീറ്റുകളിലേക്കുള്ള അലോട്ട്മെൻറാണ് നടത്താത്തത്. അവശേഷിക്കുന്ന 1400ഒാളം സീറ്റുകളിലേക്കാണ് അലോട്ട്മെൻറ് നടത്തിയിരിക്കുന്നത്.
സർക്കാറുമായി ഒപ്പിട്ട പ്രവേശന കരാറിലെ വ്യവസ്ഥകൾ റദ്ദുചെയ്ത സാഹചര്യത്തിലാണ് എം.ഇ.എസ്, കാരക്കോണം സി.എസ്.െഎ കോളജുകൾ കരാറിൽനിന്ന് പിന്മാറിയത്. വ്യവസ്ഥകൾ റദ്ദാക്കിയ ഹൈകോടതിവിധിക്കെതിരെ ഹൈകോടതിയിലും സുപ്രീംകോടതിയിലും അപ്പീൽ സമർപ്പിച്ചിട്ടുണ്ട്. കേസുകൾ 21ന് പരിഗണിക്കുന്ന സാഹചര്യത്തിൽ ഇൗ കോളജുകളിലേക്ക് അലോട്ട്മെൻറ് നടത്തുന്നത് നിയമപ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന് കണ്ടാണ് ഇവരെ മാറ്റി നിർത്തിയത്. കരാറിൽനിന്ന് പിന്മാറുന്ന സാഹചര്യത്തിൽ അലോട്ട്മെൻറ് നടത്തരുതെന്നാവശ്യപ്പെട്ട് രണ്ട് കോളജുകളും പ്രവേശന പരീക്ഷ കമീഷണർക്ക് കത്ത് നൽകിയിരുന്നു.
അതേസമയം, ന്യൂനപക്ഷ പദവിയുള്ള സ്വാശ്രയ കോളജുകളിലെ സാമുദായിക സീറ്റുകളിലേക്ക് രേഖകൾ സമർപ്പിക്കാനുള്ള സമയം കോടതി ഇടപെടലിനെ തുടർന്ന് കഴിഞ്ഞ 16 വരെ ദീർഘിപ്പിച്ചിരുന്നു. വിദ്യാർഥികളുടെ രേഖകൾ 17 വരെ പ്രവേശന പരീക്ഷ കമീഷണറേറ്റിൽ ലഭിച്ചിട്ടുണ്ട്. രേഖകൾ പരിശോധിച്ച് സാമുദായിക സീറ്റുകളിലെ പ്രവേശനത്തിന് അർഹരായവരുടെ പട്ടിക പ്രസിദ്ധീകരിക്കുകയും ആേക്ഷപങ്ങൾ ക്ഷണിക്കുകയും വേണം. ഇതിനു ശേഷം പട്ടിക അന്തിമമാക്കി വേണം അലോട്ട്മെൻറ് നടത്താൻ. രേഖകൾ സമർപ്പിക്കാനുള്ള സമയം ദീർഘിപ്പിച്ചതോടെ ഇൗ നടപടികളും വൈകുകയായിരുന്നു. ഇൗ സീറ്റുകളിലേക്ക് അടുത്ത ഘട്ടത്തിൽ മാത്രമായിരിക്കും അലോട്ട്മെെൻറന്ന് പ്രവേശന പരീക്ഷ കമീഷണർ ഡോ.എം.ടി. റെജു അറിയിച്ചു. സുപ്രീംകോടതി നിർദേശ പ്രകാരം രണ്ട് അലോട്ട്മെൻറുകളാണ് മെഡിക്കൽ പ്രവേശനത്തിനുള്ളത്. അവശേഷിക്കുന്ന സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ആണ് നിർദേശിച്ചിരിക്കുന്നത്. മൂന്നാം അലോട്ട്മെൻറിന് അനുമതി തേടി കേരളം ഇതിനകം സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കോടതിയിൽനിന്ന് അനുകൂല വിധി ലഭിച്ചാൽ അവശേഷിക്കുന്ന മുഴുവൻ സീറ്റുകളും മൂന്നാം അലോട്ട്മെൻറിൽ നികത്താനാണ് സർക്കാർ ആലോചന. അനുമതിയില്ലെങ്കിൽ എം.ഇ.എസ്, കാരക്കോണം ഉൾപ്പെടെയുള്ള കോളജുകളിലെ സീറ്റുകൾ സ്പോട്ട് അഡ്മിഷനിലൂടെ നികത്താനുമാണ് നീക്കം.
ചില കോളജുകളെയും ന്യുനപക്ഷ പദവിയുള്ള കോളജുകളിലെ സാമുദായിക സീറ്റുകളും ഒഴിവാക്കിയുള്ള അലോട്ട്മെൻറ് വിദ്യാർഥികളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. അലോട്ട്മെൻറ് ലഭിക്കാത്തവർക്ക് ബാക്കിയുള്ള സീറ്റുകളിൽ ലഭിക്കുമോ എന്നതടക്കമുള്ള പ്രശ്നങ്ങൾ അവശേഷിക്കുകയാണ്. സ്വാശ്രയ മെഡിക്കൽ കോളജുകളിലെ 85 ശതമാനം സീറ്റുകളിൽ ഫീസായി 11 ലക്ഷം കോടതി നിർദേശിച്ചിട്ടുണ്ട്. കേസിൽ അന്തിമവിധി 21ന് പുറപ്പെടുവിക്കാനിരിക്കെയാണ് രണ്ടാം അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചത്. ഉയർന്ന ഫീസ് കാരണം ഒേട്ടറെ വിദ്യാർഥികൾക്ക് പ്രവേശനം നേടാൻ കഴിയാത്ത സാഹചര്യവുമുണ്ടാകും. 50 ശതമാനം സീറ്റിൽ കുറഞ്ഞ ഫീസിന് കരാർ ഒപ്പിട്ട രണ്ട് കോളജുകൾ കരാറിൽനിന്ന് പിന്മാറിയതും തിരിച്ചടിയാണ്.
രണ്ടാംഘട്ട അലോട്ട്മെൻറ് മാറ്റണമെന്ന് എം.ഇ.എസ്
കോഴിക്കോട്: സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിനുള്ള ഫീസ് ഘടനയെ സംബന്ധിച്ച് അവ്യക്തത നിലനിൽക്കുന്ന സാഹചര്യത്തിലും കേസ് 21ന് സുപ്രീംകോടതിയിൽ പരിഗണിക്കുന്നതിനാലും രണ്ടാംഘട്ട അലോട്ട്മെൻറ് മാറ്റിവെക്കണമെന്ന് എം.ഇ.എസ് സംസ്ഥാന പ്രസിഡൻറ് ഡോ. പി.എ. ഫസൽ ഗഫൂർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കേസ് അന്തിമവിധിക്കായി പരിഗണിക്കുന്ന അവസരത്തിൽ പ്രവേശന നടപടികളുമായി മുന്നോട്ടുപോവുന്നത് രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും പ്രയാസം സൃഷ്ടിക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടി അഡീഷനൽ ചീഫ് സെക്രട്ടറി, പ്രവേശന പരീക്ഷ കമീഷണർ എന്നിവർക്ക് കത്തുനൽകിയിട്ടുണ്ട്. സർക്കാറുമായി ഉണ്ടാക്കിയ കരാറിലെ നിക്ഷേപം, ബാങ്ക് ഗാരൻറി എന്നിങ്ങനെ ഹൈകോടതി സ്റ്റേ ചെയ്ത മൂന്നു പ്രധാന വ്യവസ്ഥകൾ പുനഃസ്ഥാപിക്കണമെന്ന് ഡോ. ഫസൽ ഗഫൂർ ആവശ്യപ്പെട്ടു. റദ്ദാക്കിയ വ്യവസ്ഥകൾ പുനഃസ്ഥാപിച്ചാലേ കരാറുമായി മുന്നോട്ടുപോകൂ.
ഇക്കാര്യം ചൂണ്ടിക്കാട്ടി എം.ഇ.എസും കാരക്കോണം മെഡിക്കൽ കോളജും സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. ബാങ്ക് ഗാരൻറിക്കുപകരം ബോണ്ട് വാങ്ങുന്നത് പ്രായോഗികമല്ല. കാരണം, ഫീസ് വിദ്യാർഥി നൽകാത്തപക്ഷം ബാങ്ക് നൽകാമെന്ന വാഗ്ദാനമാണ് ബാങ്ക് ഗാരൻറി. എന്നാൽ, ബോണ്ട് വിദ്യാർഥിയും രക്ഷിതാവും മാത്രം ഒപ്പിട്ടുനൽകുന്നതാണ്. വിദ്യാർഥികൾ ഇടക്കുവെച്ച് പഠനം നിർത്തിപ്പോവുന്ന ഘട്ടത്തിൽ മാനേജ്മെൻറിന് സംഭവിക്കാവുന്ന ഫീസ് നഷ്ടം കണക്കിലെടുത്ത് ബാങ്ക് ഗാരൻറിയോ ഡെപ്പോസിറ്റോ വിദ്യാർഥികളിൽനിന്ന് ആവശ്യപ്പെടാമെന്ന് ഇസ്ലാമിക് അക്കാദമി കേസിൽ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story