സ്വാശ്രയ മെഡിക്കൽ: മേൽനോട്ട സമിതിയുടെയും ഫീസ് നിർണയസമിതിയുടെയും അംഗസംഖ്യ കുറക്കുന്നു
text_fieldsതിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശന മേല്‍നോട്ടസമിതിയുടെ അംഗസംഖ്യ ആറായി ചുരുക്കും. ഫീസ് നിര്‍ണയസമിതിയുടെ അംഗസംഖ്യ പത്തിൽനിന്ന് അഞ്ചാക്കാനും തീരുമാനിച്ച ു. ഇതിന് 2017ലെ കേരള മെഡിക്കല്‍ വിദ്യാഭ്യാസ ബില്‍ ഭേഗതിചെയ്ത് ഓര്‍ഡിനന്‍സ് ഇറക്കാന്‍ മ ന്ത്രിസഭ തീരുമാനിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ തെരഞ്ഞെ ടുപ്പ് കമീഷെൻറ അനുമതിയോടെയാകും ഒാർഡിനൻസ്. അജണ്ടക്ക് പുറത്തുള്ള ഇനമായാണ് ഇക്കാര്യം ബുധനാഴ്ച മന്ത്രിസഭയുടെ പരിഗണനെക്കത്തിയത്. അടുത്തയാഴ്ച അജണ്ടയില്‍ ഉള്‍പ്പെടുത്തി മന്ത്രിസഭ പരിഗണിക്കുന്ന ഒാർഡിനൻസ് ഗവര്‍ണറുടെ അംഗീകാരത്തിന് അയക്കാനാണ് തീരുമാനം.
ഹൈകോടതി നിര്‍ദേശപ്രകാരമാണ് നിയമഭേദഗതിയെന്നതിനാല് കമീഷന് അനുമതി ലഭിക്കുമെന്നാണ് കരുതുന്നത്. സമിതി പുനഃസംഘടിപ്പിച്ചാല്‍ മാത്രമേ ഹൈകോടതി റദ്ദാക്കിയ കഴിഞ്ഞവര്‍ഷത്തെ ഫീസ് നിര്‍ണയം പുനർനിർണയിക്കാനാകൂ. അടുത്ത അധ്യയനവര്‍ഷത്തെ മെഡിക്കല്‍ പ്രവേശനനടപടി തെരഞ്ഞെടുപ്പിനുമുമ്പ് തുടങ്ങേണ്ടതുമുണ്ട്.
ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ ഫീസ് നിര്‍ണയസമിതിയിലെ മുഴുവന്‍ അംഗങ്ങളും പങ്കെടുക്കാത്ത യോഗമാണ് ഫീസ് നിര്‍ണയിച്ചത് എന്നതിനാലാണ് കഴിഞ്ഞവര്‍ഷത്തെ ഫീസ് ഹൈകോടതി റദ്ദാക്കിയത്.
വിരമിച്ച സുപ്രീംകോടതി/ ഹൈകോടതി ജഡ്ജി അധ്യക്ഷനായ ഫീസ് നിര്‍ണയസമിതിയില്‍ ആരോഗ്യ സെക്രട്ടറി, മെഡിക്കല്‍ കൗണ്‍സില്‍ പ്രതിനിധി, ഒരു ചാര്‍ട്ടേഡ് അക്കൗണ്ടൻറ് എന്നിവരും സമിതി തെരഞ്ഞെടുക്കുന്ന ഒരാളെയുമാണ് നിയമഭേദഗതിയിലൂടെ അംഗങ്ങളായി കൊണ്ടുവരുന്നത്.
പ്രവേശന മേല്‍നോട്ടസമിതിയുടെയും അധ്യക്ഷന്‍ വിരമിച്ച സുപ്രീംകോടതി/ ഹൈകോടതി ജഡ്ജി ആയിരിക്കും. ആരോഗ്യ സെക്രട്ടറി, നിയമസെക്രട്ടറി, മെഡിക്കല്‍ കൗണ്‍സില്‍ പ്രതിനിധി, പ്രവേശന പരീക്ഷ കമീഷണര്‍, പട്ടികജാതി/വര്‍ഗ വിഭാഗത്തില്‍നിന്നുള്ള പ്രതിനിധി എന്നിവരെയാണ് അംഗങ്ങളായി നിർദേശിച്ചത്.
അംഗസംഖ്യ കുറയുമെങ്കിലും ജസ്റ്റിസ് ആർ. രാജേന്ദ്രബാബുതന്നെ അധ്യക്ഷനായി തുടരും. ഇടതുസര്ക്കാര്തന്നെയാണ് ഇദ്ദേഹത്തെ അധ്യക്ഷനായി നിയമിച്ചത്.
2017 -18ൽ 4.6 ലക്ഷം മുതല്‍ 5.66 ലക്ഷം രൂപ വരെയായിരുന്നു ഫീസ് നിശ്ചയിച്ചത്. 2017 - 18ലെ ഫീസില്‍ പത്ത് ശതമാനം വരെ വര്‍ധന അനുവദിച്ചായിരുന്നു 2018 -19ലെ ഫീസ് അനുവദിച്ചത്. ഇത് കുറവാണെന്ന് ചൂണ്ടിക്കാട്ടിയാണ് മാനേജ്മെൻറുകള്‍ കോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.