സ്വാശ്രയം: സാമുദായിക സീറ്റിൽ അപേക്ഷിക്കാനുള്ള അവസരം തടഞ്ഞെന്ന് പരാതി
text_fieldsതിരുവനന്തപുരം: ന്യൂനപക്ഷ പദവിയുള്ള സ്വാശ്രയ മെഡിക്കൽ കോളജുകളിലെ സാമുദായിക സീറ്റുകളിലേക്ക് േരഖകൾ സമർപ്പിക്കാനുള്ള സമയം, നിശ്ചയിച്ചതിലും നേരത്തേ അവസാനിപ്പിച്ചെന്ന് പരാതി. പ്രവേശന പരീക്ഷ കമീഷണറേറ്റിനെതിരെയാണ് വിദ്യാർഥികളുടെ പരാതി. കൊല്ലം അസീസിയ കോളജിൽ സാമുദായിക സീറ്റുകളിലേക്ക് അപേക്ഷിക്കാൻ ശ്രമിച്ചവർക്കാണ് തിരിച്ചടി.
പ്രവേശന പരീക്ഷ കമീഷണറുടെ വെബ്സൈറ്റിൽനിന്ന് ഡൗൺേലാഡ് ചെയ്ത ഫോമിലാണ് രേഖകൾ സമർപ്പിക്കേണ്ടത്. ഇതിനുള്ള സമയം 17ന് വൈകീട്ട് മൂന്നുവരെയായിരുന്നു. എന്നാൽ, അതിനും മണിക്കൂറുകൾക്ക് മുെമ്പ ഇത് വെബ്സൈറ്റിൽനിന്ന് പിൻവലിച്ചെന്നുകാട്ടി ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് രക്ഷാകർത്താക്കൾ പരാതി നൽകി. അസീസിയ കോളജിലെ സാമുദായിക സീറ്റുകളിലേക്ക് റവന്യൂ അധികാരികളുടെ സർട്ടിഫിക്കറ്റിനൊപ്പം കൊല്ലം കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷെൻറയോ കൊല്ലം കേരള സുന്നി ജമാഅത്ത് യൂനിയെൻറയോ സാക്ഷ്യപ്പെടുത്തിയ രേഖയും വേണമായിരുന്നു. ഇൗ കോളജിലേക്ക് മതസംഘടനകൾ സാക്ഷ്യപ്പെടുത്തിയ േരഖ സ്വീകരിക്കാൻ 14നാണ് ഹൈകോടതി വിധി വന്നത്.
മതസംഘടനകളുടെ രേഖയാണ് രക്ഷാകർത്താക്കളിൽ ചിലർക്ക് സമർപ്പിക്കാൻ കഴിയാതെപോയത്. 15ന് അവധി വന്നതോടെ 16നാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്. ഏതാനും മണിക്കൂറുകൾ മാത്രം ഇതിനുള്ള സൗകര്യം ഒരുക്കുകയും പിൻവലിക്കുകയുമായിരുന്നുവെന്നാണ് പരാതി.
സ്വാശ്രയ മാനേജ്മെൻറിനെ സഹായിക്കാൻ പ്രവേശന പരീക്ഷ കമീഷണറേറ്റ് കൂട്ടുനിന്നുവെന്നും പരാതിയിൽ പറയുന്നുണ്ട്. ഏതാനും ചില കോളജുകൾക്ക് ഇതിനുള്ള സമയം 21വരെ നീട്ടിനൽകിയ സാഹചര്യത്തിൽ അസീസിയ കോളജിലേതും നീട്ടണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.