തദ്ദേശജീവനക്കാരും ഇനി കാമറയെടുക്കും
text_fieldsകണ്ണൂർ: സ്റ്റാർട്ട്, ആക്ഷൻ, കാമറ... സിനിമാ ലൊക്കേഷനിൽ ഉയരുന്ന ഇൗ വാക്കുകൾ ഇനി കേരളത്തിെൻറ മുക്കിലും മൂലയിലും കേൾക്കും. സംവിധായകരായി തദ്ദേശസ്ഥാപന സെക്രട്ടറിമാരും ജീവനക്കാരും അണിനിരക്കും. സംസ്ഥാന സർക്കാറിെൻറ ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന വീടുകൾ വിഡിയോ ഡോക്യുമെൻററിയായി സൂക്ഷിക്കണമെന്ന നിർദേശം വന്നതാണ് കാമറയുമായി ഒരു കൈനോക്കാൻ തദ്ദേശസ്ഥാപന സെക്രട്ടറിമാരെയും നിർബന്ധിതരാക്കുന്നത്.
അഞ്ചു വർഷത്തിനുള്ളിൽ ഭവനരഹിതെരയൊക്കെ ഭവനമുള്ളവരാക്കുന്ന പദ്ധതി ചരിത്രമാക്കുന്നതിെൻറ ഭാഗമായാണ് നിർമാണത്തിെൻറ വിവിധ ഭാഗങ്ങളിൽ ചിത്രങ്ങളായും നിർമാണം പൂർത്തിയായവ അമച്വർ ഡോക്യുമെൻററിയായും സൂക്ഷിക്കുന്നത്. നിർമാണം പൂർത്തിയാകുന്ന വീടുകളുടെ ഡോക്യുമെൻററി മൊബൈലിൽ തയാറാക്കിയാൽ മതിയെന്നാണ് നിർദേശിച്ചിട്ടുള്ളത്. വ്യക്തമായ ഘടനകളോ മറ്റോ വേണമെന്നില്ല. ഒരു ഷോട്ടിൽ വീടിെൻറ മുഴുവൻഭാഗങ്ങളും ഉൾപ്പെടുന്നരീതിയിൽ ഷൂട്ട് ചെയ്താലും മതിയാകും. നവംബർ മുതൽ ഭവനനിർമാണത്തിെൻറ ഒാരോ മാസത്തെയും പുരോഗതി ഫോേട്ടാ എടുത്ത് ലൈഫ് മിഷൻ ജില്ല കോഒാഡിനേറ്റർമാർക്ക് അയക്കാനും നിർദേശമുണ്ട്. കോഒാഡിനേറ്റർമാരില്ലാത്ത ജില്ലകളിൽ ദാരിദ്ര്യ ലഘൂകരണവിഭാഗം ജില്ല ഒാഫിസർമാർക്കാണ് സമർപ്പിക്കേണ്ടത്.
എന്നാൽ, ഒാരോ തദ്ദേശസ്ഥാപനത്തിലും നൂറുകണക്കിന് വീടുകൾ നിർമിക്കുേമ്പാൾ എല്ലാത്തിെൻറയും വിഡിയോ ഷൂട്ട് ചെയ്ത് സൂക്ഷിക്കുന്നത് പ്രയാസമാകുമെന്ന് തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാർ പറയുന്നു. ഇതിനുള്ള ആധുനികസൗകര്യങ്ങൾ പ്രത്യേകമായി ഒരുക്കിയിട്ടില്ല. മിക്കജീവനക്കാർക്കും സ്മാർട്ട് ഫോണുണ്ടെങ്കിലും എല്ലാ വീടുകളുടെയും ഡോക്യുമെൻററികൾ തയാറാക്കി സൂക്ഷിക്കുന്നത് പ്രായോഗികമല്ലെന്നും ഇവർ പറയുന്നു.
എന്തായാലും എല്ലാവരും ഒാൺലൈനാകുന്ന കാലത്ത്, ഒരു കൈ നോക്കാമെന്ന മട്ടിലാണ് ഇവർ. വേണമെങ്കിൽ ഒാരോ തദ്ദേശസ്ഥാപനത്തിലും ഡോക്യുമെേൻറഷനുവേണ്ടി ഒാരോ ഉദ്യോഗസ്ഥനെയും ചുമതലെപ്പടുത്താമെന്നും ലൈഫ് മിഷൻ ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ നൽകിയ നിർദേശത്തിൽ പറയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.