തദ്ദേശ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് തുടങ്ങി
text_fieldsതിരുവനന്തപുരം: 15 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് തുടങ്ങി. ഒമ്പത് ജില്ലകളിലെ 14 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും ഒരു ജില്ലയിലെ കോര്‍പറേഷന്‍ വാര്‍ഡിലുമാണ് വോട്ടെടുപ്പ്. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് അഞ്ചിന് അവസാനിക്കും. വോട്ടെണ്ണല്‍ വ്യാഴാഴ്ച രാവിലെ പത്തിന് ആരംഭിക്കും.
വോട്ടെടുപ്പ് നടക്കുന്ന ജില്ല, തദ്ദേശ സ്വയംഭരണ സ്ഥാപനം, വാര്‍ഡ്/ നിയോജകമണ്ഡലം എന്ന ക്രമത്തില്‍:
തിരുവനന്തപുരം -കരകുളം ഗ്രാമപഞ്ചായത്ത് -കാച്ചാണി, കൊല്ലം -മുനിസിപ്പല്‍ കോര്‍പറേഷന്‍ -തേവള്ളി, പത്തനംതിട്ട -റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് -കണ്ണങ്കര, ആലപ്പുഴ -പുറക്കാട് ഗ്രാമപഞ്ചായത്ത് -ആനന്ദേശ്വരം, കൈനകരി ഗ്രാമപഞ്ചായത്ത് -ചെറുകാലികായല്‍, കോട്ടയം -മുത്തോലി ഗ്രാമപഞ്ചായത്ത് -തെക്കുംമുറി, എറണാകുളം -കൂവപ്പടി ഗ്രാമപഞ്ചായത്ത്-കൂവപ്പടി സൗത്ത്, പാലക്കാട് -കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് -അമ്പാഴക്കോട്, തെങ്കര ഗ്രാമപഞ്ചായത്ത് -പാഞ്ചക്കോട്, മങ്കര ഗ്രാമപഞ്ചായത്ത് -മങ്കര ആര്‍.എസ്, കോഴിക്കോട് -തിരുവമ്പാടി ഗ്രാമപഞ്ചായത്ത് -മൊട്ടമ്മല്‍, കണ്ണൂര്‍ -ചെറുപുഴ ഗ്രാമപഞ്ചായത്ത് -രാജഗിരി, പിണറായി ഗ്രാമപഞ്ചായത്ത് - പടന്നക്കര, കാസര്‍കോട് -മീഞ്ച ഗ്രാമപഞ്ചായത്ത് -മജിബയല്‍ എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.