തദ്ദേശസ്ഥാപനം: ഭരണസമിതി പറഞ്ഞാലും ‘പഠിച്ച’ ശേഷം ഉത്തരവ് ഇറക്കിയാൽ മതിയെന്ന് സർക്കാർ
text_fieldsകൊല്ലം: തേദ്ദശ സ്ഥാപനങ്ങൾ ഉത്തരവുകൾ പുറപ്പെടുവിക്കുേമ്പാൾ സൂക്ഷ്മത പുലർത്തണമെന്ന് സർക്കാർ നിർേദശം. തദ്ദേശ സെക്രട്ടറിമാർ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം. നിയമപ്രകാരം തീരുമാനമെടുക്കാനുള്ള വിവേചനാധികാരം സെക്രട്ടറിയിൽ നിക്ഷിപ്തമായിരിക്കുന്ന കാര്യങ്ങളിൽ അന്തിമ തീരുമാനം സ്വതന്ത്രമായിരിക്കണമെന്നും തേദ്ദശവകുപ്പ് പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നു.
ഉത്തരവുകളിൽ കോടതി ഇടപെടലുകൾ ഒഴിവാക്കാനും ഭരണനിർവഹണവും നിയമപാലനവും സുഗമമാക്കാനുമാണ് പുതിയ നിർേദശം പുറപ്പെടുവിച്ചതെന്നാണ് സർക്കാർ വിശദീകരണം. തദ്ദേശ സ്ഥാപന ഭരണസമിതിയുടെയോ അവയുടെ തലവന്മാരുടെയോ നിർദേശങ്ങൾ ഉണ്ടായാൽപോലും സെക്രട്ടറി ബന്ധപ്പെട്ട വിഷയത്തിൽ സ്വന്തംനിലക്ക് പരിശോധന നടത്തണം.
രേഖകളും വസ്തുതകളും വിശദമായി പരിശോധിച്ച് സ്വതന്ത്രമായിവേണം തീരുമാനമെടുക്കേണ്ടത്. പരാതികളുടെ അടിസ്ഥാനത്തിൽ സ്റ്റോപ് മെമ്മോ നൽകൽ, മരവിപ്പിക്കൽ തുടങ്ങിയ ഉത്തരവുകൾ നൽകുന്ന ഘട്ടത്തിൽ സ്ഥലപരിശോധനാ റിേപ്പാർട്ട് വിലയിരുത്തിയതിൽനിന്ന് മനസ്സിലാക്കിയ കാര്യങ്ങൾ കൃത്യമായി ചൂണ്ടിക്കാട്ടിവേണം.
എല്ലാ ഉത്തരവുകളിലും ചുരുങ്ങിയ രൂപത്തിലെങ്കിലും കാര്യകാരണങ്ങൾ വ്യക്തമാക്കിയിരിക്കണം. മറ്റു വകുപ്പുകളിൽനിന്ന് ലഭിക്കുന്ന അറിയിപ്പുകളുടെ അടിസ്ഥാനത്തിൽ ഉത്തരവുകൾ നൽകുേമ്പാഴും പരിശോധന നടത്തുകയും അതിൽനിന്ന് ബോധ്യപ്പെട്ട കാര്യങ്ങൾ വ്യക്തമാക്കുകയും വേണം. കെട്ടിട നിർമാണ അനുമതി റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ഇതുസംബന്ധിച്ച ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ മാത്രമാകണം ഉത്തരവിറക്കേണ്ടത്. കെട്ടിട നിർമാണ അനുമതി നൽകാനോ നിരസിക്കാനോ സെക്രട്ടറി തീരുമാനിച്ചാൽ അതിനെതിരെ അപ്പീൽ അധികാരം ഭരണസമിതിക്കില്ലെന്നും സർക്കുലർ വ്യക്തമാക്കുന്നു.
എന്നാൽ, പെർമിറ്റ് അപേക്ഷയിൽ തീരുമാനമെടുക്കാൻ സെക്രട്ടറി കാലവിളംബം വരുത്തുന്ന കേസുകളിൽ ഭരണസമിതിക്ക് ഇടപെടാം. അേപക്ഷകൻ നൽകുന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഭരണസമിതിക്ക് ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം ഒരുമാസത്തിനകം എടുക്കാനാവുമെന്നും സർക്കുലർ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.