സെമി ഹൈസ്പീഡ് റെയില്‍ പദ്ധതി:ഭൂമി ഏറ്റെടുക്കൽ കേന്ദ്രത്തിെൻറ അന്തിമാനുമതിക്ക് ശേഷമെന്ന് സർക്കാർ
text_fieldsതിരുവനന്തപുരം: സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിക്ക് കേന്ദ്രത്തിെൻറ അന്തിമാനുമതി ലഭിച്ചാല്‍ മാത്രമേ ഭൂമി ഏറ്റെടുക്കൂവെന്ന് മന്ത്രി ജി. സുധാകരൻ.
കൃഷിയിടങ്ങള്‍ നശിപ്പിച്ചുകൊണ്ടോ ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടോ ഉള്ളതായിരിക്കില്ല പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയനും നിയമസഭയിൽ അറിയിച്ചു. കെ-റെയില്‍ പദ്ധതിയിലെ ആശങ്കകളെ സംബന്ധിച്ച അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയുള്ള നോട്ടീസിന് മറുപടി പറയുകയായിരുന്നു ഇരുവരും. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.
കെ-െറയില്‍ പദ്ധതി കേരളത്തെ കടക്കെണിയിലേക്ക് കൊണ്ടുപോകുമെന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്കിയ മോന്‍സ് ജോസഫ് ചൂണ്ടിക്കാട്ടി. അശാസ്ത്രീയമെന്ന് െമട്രോമാൻ ഇ. ശ്രീധരൻ പോലും ചൂണ്ടിക്കാട്ടിയ പദ്ധതി ഉപേക്ഷിക്കണമെന്നും മോന്‍സ് ആവശ്യപ്പെട്ടു. ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാത്ത ഒരു നടപടിയും സര്‍ക്കാറില്‍ നിന്ന് ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. നടപ്പാക്കാനാകാത്ത പടുകൂറ്റന്‍ പദ്ധതികൾ പ്രഖ്യാപിച്ച് കണ്‍സള്‍ട്ടന്‍സി കരാർ നല്കി കമീഷന് തട്ടുന്ന തന്ത്രമാണ് ഇതിന് പിന്നിലെന്നും വാക്കൗട്ട് പ്രസംഗത്തില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പദ്ധതി സംബന്ധിച്ച് സര്‍വകക്ഷി യോഗം വിളിക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
കേന്ദ്രത്തിെൻറ അന്തിമാനുമതി ലഭിച്ചാല്‍ മാത്രമേ ഭൂമി ഏറ്റെടുക്കൂവെന്ന മന്ത്രി സുധാകരെൻറ മറുപടി മുൻനിർത്തി വാക്കൗട്ട് ഒഴിവാക്കുെന്നന്നാണ് പ്രതിപക്ഷനേതാവ് ആദ്യം അറിയിച്ചതെങ്കിലും വിഷയത്തിൽ സംസാരിക്കാൻ പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീറിന് അവസരമില്ലെന്ന് അറിയിച്ചതോടെ നിലപാട് മാറ്റുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.