അർധ അതിവേഗ റെയിൽ; പ്രതീകാത്മക സർവേ കല്ല് അറബിക്കടലിൽ ഒഴുക്കി
text_fieldsചേമഞ്ചേരി: അർധ അതിവേഗ റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ജനകീയ പ്രതിരോധ സമിതി നടത്തുന്ന സത്യഗ്രഹസമരത്തിെൻറ 92ാം ദിവസം പ്രതീകാത്മക സർവേ കല്ല് അറബിക്കടലിൽ ഒഴുക്കി.
വൈകീട്ട് കോരപ്പുഴയിൽനിന്ന് നൂറുകണക്കിനു പേരുടെ അകമ്പടിയോടെ കെ-റെയിൽ പദ്ധതിയുടെ അലൈൻെമൻറ് കടന്നുപോകുന്ന പ്രദേശങ്ങളിലൂടെ കാൽനടയായി സഞ്ചരിച്ചാണ് സമരഭടന്മാർ പ്രതീകാത്മക സർവേ കല്ല് കാപ്പാട് കടലിൽ ഒഴുക്കിയത്. യു.കെ. രാഘവൻ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. ജനകീയ പ്രതിരോധസമിതി ചെയർമാൻ ടി.ടി. ഇസ്മയിൽ അധ്യക്ഷതവഹിച്ചു. സംസ്ഥാന കെ-റെയിൽ വിരുദ്ധ സമിതി കൺവീനർ ഇ.വി. പ്രകാശ് മുഖ്യപ്രഭാഷണം നടത്തി.
ജന. കൺവീനർ മൂസക്കോയ സ്വാഗതവും മുസ്തഫ ഒലിവ് നന്ദിയും പറഞ്ഞു. നസീർ ന്യൂ ജല്ല, പി.കെ. ഷിജു, പ്രവീൺ ചെറുവത്ത്, പി.കെ. സഹീർ, ഫാറൂഖ് കമ്പായത്തിൽ എന്നിവർ നേതൃത്വം നൽകി.
ജീവൻ ത്യജിച്ചും കെ-റെയിൽ പദ്ധതിയെ എതിർത്തുതോൽപിക്കും –കെ.കെ. രമ
ചേമഞ്ചേരി: ജീവൻ ത്യജിച്ചും കെ-റെയിൽ പദ്ധതിയെ എതിർത്തുതോൽപിക്കുമെന്ന് കെ.കെ. രമ. ജനകീയ പ്രതിരോധ സമിതി കാട്ടിലപ്പീടികയിൽ നടത്തിവരുന്ന അനിശ്ചിതകാല സത്യഗ്രഹത്തിെൻറ 94ാം ദിവസം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
കെ-റെയിൽ പോലുള്ള കോർപറേറ്റുകളുടെ വികസനമല്ല, മറിച്ച് ജനങ്ങളുടെ അടിസ്ഥാന വികസനങ്ങൾക്കാണ് സർക്കാർ പ്രാധാന്യം നൽകേണ്ടതെന്നും അവർ അഭിപ്രായപ്പെട്ടു.
ചെയർമാൻ ടി.ടി. ഇസ്മയിൽ അധ്യക്ഷത വഹിച്ചു. ഭവാനി അമ്മ കെ.കെ. രമക്ക് ഹാരാർപ്പണം നടത്തി.റസീന ഷാഫി, രാജലക്ഷ്മി, ശ്രീജ കണ്ടിയിൽ, ഉഷ രാമകൃഷ്ണൻ, ഷീജ നസീർ, ലക്ഷ്മി കൃഷ്ണൻ, ശ്രീജ മുരളീധരൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.