സെമി ഹൈസ്പീഡ് റെയിൽപാതക്ക് ചെലവ് 66,405 കോടി
text_fieldsതിരുവനന്തപുരം: തിരുവനന്തപുരം-കാസർകോട് സെമി ഹൈസ്പീഡ് റെയില്‍പാതക്ക് 66405 കോടി ചെ ലവ് പ്രതീക്ഷിക്കുന്നതായി മന്ത്രി ജി. സുധാകരൻ. പദ്ധതി അംഗീകാരത്തിന് കേന്ദ്ര റെയില ്വേ ബോര്‍ഡിന് മുമ്പാകെ സമര്‍പ്പിച്ചു. 3030.62 ഏക്കര്‍ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. 6395 വീടുകള്‍ ഒഴിപ്പിക്കേണ്ടിവരും. കൊച്ചുവേളിയിൽനിന്ന് തുടങ്ങുന്ന പാതയിൽ 10 സ്റ്റോപ്പുകളാണ ് നിർദേശിക്കപ്പെട്ടത്.
നിലവിലെ റെയിൽവേ ലൈനിൽനിന്ന് ഒന്നുമുതൽ 24 കിലോമീറ്റർ വരെ അകലത്തിൽ സമാന്തരമായിട്ടായിരിക്കും സെമി ഹൈസ്പീഡ് പാത. കേന്ദ്രവും കേരളവും 50:50 അ നുപാതത്തിൽ നടപ്പാക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയിൽ തിരുവനന്തപുരം-കന്യാകുമാരി റൂട ്ട് ഉൾപ്പെടുത്താനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ ദേശീയപാത വികസ നത്തിന് 3425 ഹെക്ടര്‍ ഭൂമി ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. ഇതില്‍ 1986 ഹെക്ടര്‍ സര്‍ക്കാറിെ ൻറ കൈവശമുണ്ട്. 1438 ഹെക്ടര്‍ ഭൂമിയാണ് ഇനി ഏറ്റെടുക്കേണ്ടത്. ഏറ്റെടുത്ത ഭൂമിക്കുള്ള നഷ് ടപരിഹാരം കാസർകോട് മുതൽ നൽകിത്തുടങ്ങി. നിലവിലെ അലൈൻമെൻറിൽ ഇനി മാറ്റംവരുത്താ നാകില്ല.
സമുദ്ര മത്സ്യബന്ധന നിയമം: ആശങ്ക അറിയിച്ചു
കേന്ദ്രം കൊണ്ടുവരാനു ദ്ദേശിക്കുന്ന സമുദ്ര മത്സ്യബന്ധന നിയമത്തിെൻറ കരടില്‍ സംസ്ഥാനത്തിെൻറ ആശങ്ക അറിയിച്ചതായി മന്ത്രി മേഴ്സിക്കുട്ടിയമ്മ. 12 നോട്ടിക്കല്‍ മൈലിന് അപ്പുറമുള്ള പ്രദേശങ്ങളിലെ മത്സ്യബന്ധന രജിസ്ട്രേഷന്/ലൈസന്‍സ് നല്‍കുന്നതടക്കമുള്ള എന്‍ഫോഴ്സ്മെൻറ് അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കണം.
മത്സ്യബന്ധന നിയന്ത്രണം, മാനേജ്മെൻറ് എന്നിവ നിലവിലെ പോലെ പൂര്‍ണമായും സംസ്ഥാനത്തിെൻറ പരിധിയിലാക്കണം. നിയമലംഘനം പരിശോധിക്കുന്നതിന് സംസ്ഥാന ഫിഷറീസ് ഉദ്യോഗസ്ഥരെ അനുവദിക്കണം.
മത്സ്യത്തൊഴിലാളികളെ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാനുള്ള വ്യവസ്ഥ എടുത്തുകളയണമെന്ന് ആവശ്യപ്പെട്ടു. ആർ.സി.ഇ.പി കരാർ മത്സ്യത്തൊഴിലാളികളെ ബാധിക്കുന്ന സാഹചര്യത്തിൽ തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ചുചേർക്കുമെന്നും എസ്. ശര്‍മ, യു. പ്രതിഭ, കെ. കുഞ്ഞിരാമന്, കെ. ദാസന് എന്നിവരെ മന്ത്രി അറിയിച്ചു.
1848.71 കോടി രൂപയുടെ ബില്ലുകള്‍ ട്രഷറി ക്യൂവില്‍ ഉള്‍പ്പെടുത്തി
മാര്‍ച്ച് 31ന് 1848.71 കോടി രൂപയുടെ ബില്ലുകള്‍ ട്രഷറി ക്യൂവില്‍ ഉള്‍പ്പെടുത്തിയിരുന്നെന്ന് മന്ത്രി ടി.എം. തോമസ് ഐസക്. ഇതില്‍ 837.66 കോടി രൂപയുടെ പ്രാദേശിക സര്‍ക്കാറുകളുടെ ബില്ലുകള്‍ ഉള്‍പ്പെട്ടിരുന്നു. ഒക്ടോബര്‍ 22 വരെ 1414.56 കോടി രൂപയുടെ ബില്ലുകള്‍ പാസാക്കി. ഇതില്‍ 820.46 കോടി രൂപയുടെ ബില്ലുകള്‍ പ്രാദേശിക സര്ക്കാറുകളുടേതാണെന്നും എ.പി. അനില്‍കുമാറിനെ മന്ത്രി അറിയിച്ചു.
കിഫ്ബി മസാല ബോണ്ടിന് അഞ്ചുവര്‍ഷം കഴിയുമ്പോള്‍ 3195.23 കോടി രൂപ തിരിച്ചടക്കേണ്ടിവരുമെന്ന് എന്‍. ഷംസുദ്ദീനെ മന്ത്രി അറിയിച്ചു. 2150 കോടി രൂപയാണ് ബോണ്ട് വഴി സമാഹരിച്ചത്. കിഫ്ബി പദ്ധതികളുടെ വിശദപരിശോധനയില്‍ 3402.9 കോടി രൂപയുടെ കുറവ് അടങ്കലില്‍ വന്നിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിയില്‍ 11278 പേര് ചേര്‍ന്നതായി കെ.സി. ജോസഫിന് മന്ത്രി മറുപടി നൽകി. ചിട്ടിയിലൂടെ ലഭിച്ച തുകയില്‍ 61.32 കോടി കിഫ്ബി ബോണ്ടുകളില്‍ നിക്ഷേപിച്ചു. യു.എന്‍ ഉപരോധത്തിലുള്ള രാജ്യങ്ങളൊഴികെ മറ്റെല്ലാ രാജ്യങ്ങളിലും െസപ്റ്റംബര്‍ 26 മുതല്‍ പ്രവാസി ചിട്ടി ആരംഭിച്ചിട്ടുണ്ട്. പ്രവാസി ചിട്ടി സംബന്ധമായ പരസ്യങ്ങള്‍ക്ക് 16.28 കോടി ചെലവിട്ടു. കെ.എസ്.എഫ്.ഇയില്‍നിന്ന് 4.27 കോടിയും കിഫ്ബിയില്‍നിന്ന് 12.01 കോടിയുമാണ് ചെലവിട്ടതെന്ന് പി.കെ. ബഷീറിനെ മന്ത്രി അറിയിച്ചു.
ആറ് പൊതുമേഖല സ്ഥാപനങ്ങൾ ലാഭത്തിലാക്കി –മന്ത്രി ജയരാജൻ
നഷ്ടത്തിലായിരുന്ന ആറ് പൊതുമേഖല സ്ഥാപനങ്ങളെ ഈ സര്‍ക്കാര്‍ ലാഭത്തിലാക്കിയിട്ടുണ്ടെന്ന് എ.എന്‍. ഷംസീറിനെ മന്ത്രി ഇ.പി ജയരാജന് അറിയിച്ചു. കെ.എം.എം.എല്‍, ട്രാവന്‍കൂര്‍ ടൈറ്റാനിയം, ടി.സി.സി, ട്രാന്‍സ്ഫോര്‍മേഴ്സ് ആൻഡ് ഇലക്ട്രിക്കല്‍സ് കേരള, കെ.എസ്.ഐ.ഇ, കെല്‍ട്രോണ്‍ കമ്പോണൻറ് കോംപ്ലക്സ് എന്നിവയാണ് ലാഭത്തിലായത്.
നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനുള്ള ആഗോള നിക്ഷേപകസംഗമം ജനുവരി ഒമ്പത്, 10 തീയതികളില്‍ കൊച്ചിയില്‍ നടത്തുമെന്ന് അന്‍വര്‍ സാദത്തിനെ മന്ത്രി അറിയിച്ചു.
പത്ത് മാസത്തിനിടെ അനുമതി നൽകിയത് 223 ക്വാറികൾക്ക്
ജനുവരിക്കുശേഷം 223 ക്വാറികള്‍ക്ക് സംസ്ഥാനത്ത് അനുമതി നല്‍കിയതായി മന്ത്രി ഇ.പി. ജയരാജൻ. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ക്വാറികള്‍ അനുവദിച്ചത് -47. തിരുവനന്തപുരം -15, കൊല്ലം -12, പത്തനംതിട്ട -16, കോട്ടയം -ഒമ്പത്,
ഇടുക്കി -രണ്ട്, തൃശൂര്‍ -ആറ്, പാലക്കാട് -35, മലപ്പുറം -32, കോഴിക്കോട് -23, വയനാട് -ഒന്ന്, കണ്ണൂര്‍ -23, കാസർകോട് -രണ്ട് എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ അനുവദിച്ചിട്ടുള്ള ക്വാറികളുടെ എണ്ണമെന്നും എന്‍. ഷംസുദ്ദീനെ മന്ത്രി അറിയിച്ചു.
കെ.എസ്.ഇ.ബിയുടെ കടബാധ്യത 7889 കോടി
മാര്‍ച്ച് വരെ കെ.എസ്.ഇ.ബിയുടെ കടബാധ്യത 7889 കോടിയാണെന്ന് എന്‍. വിജയന്‍പിള്ളയെ മന്ത്രി എം.എം. മണി അറിയിച്ചു. 2011ലെ ബാധ്യത 1384 കോടിയും 2016ലേത് 5925 കോടിയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.