സെമിനാരിയില്‍ കൂട്ട പ്രാര്‍ത്ഥന; ൈവദികനും കന്യാസ്ത്രീകളും അറസ്റ്റിൽ
text_fieldsമാനന്തവാടി: നിരോധനാജ്ഞയും ലോക്ഡൗണും ലംഘിച്ച് ആളുകളെ വിളിച്ചുകൂട്ടി സെമിനാരിയില്‍ പ്രാര്‍ത്ഥന നടത്തിയ ൈ വദികനും സംഘവും അറസ്റ്റിൽ.
മാനന്തവാടി ചെറ്റപ്പാലം മിഷനറീസ് ഓഫ് ഫെയ്ത്ത് മൈനര്‍ സെമിനാരി വികാരി ഫാ.ടോം ജോസ ഫ്, അസി.വികാരി ഫാ. പ്രിന്‍സ്, ബ്രദര്‍ സന്തോഷ്, കന്യാസ്ത്രീകളായ സന്തോഷ, നിത്യ, മേരി ജോണ്‍, കൂടെയുണ്ടായിരുന്ന ആഞ്ജലോ, ജോസഫ്, സുബിന്, മിഥുന് എന്നിവരെയാണ് മാനന്തവാടി പൊലീസ് ഇന്‍സ്പെക്ടര്‍ അബ്ദുള്‍ കരീം, എസ്.ഐ അനില്‍കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. നിരോധനാജ്ഞയും ലോക് ഡൗണും ലംഘിച്ചതിന് കേസെടുത്തതിന് പുറമെ സംസ്ഥാന സര്‍ക്കാരിെൻറ എപ്പിഡമിക് ഡിസീസ് ഓര്‍ഡിനന്‍സ് 2020 പ്രകാരവും നടപടികള്‍ സ്വീകരിക്കുമെന്ന് സി.ഐ അറിയിച്ചു. പ്രസ്തുത ഓര്‍ഡിനന്‍സ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്താല്‍ പ്രതികള്‍ക്ക് രണ്ട് വര്‍ഷം തടവും 10,000 രൂപ വരെ പിഴയും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.