ദിവസേന കടലിൽ പോകുന്നവരുടെ കണക്കുണ്ടോയെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് കടലിൽപോകുന്ന മത്സ്യത്തൊഴിലാളികളുടെ കൃത്യമായ കണക്ക് സൂക്ഷിക്കുന്നതിന് ഫിഷറീസ് വകുപ്പ് സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ.
കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികളുടെ ദിശ കണ്ടെത്താൻ കഴിയുന്ന വെസൽ ട്രാക്കിങ് യൂനിറ്റും ബീക്കൺ ലൈറ്റും ബോട്ടുകളിൽ കർശനമാക്കാത്തത് എന്തുകൊണ്ടാണെന്നും കമീഷൻ ആക്റ്റിങ് അധ്യക്ഷൻ പി. മോഹനദാസ് ചോദിച്ചു.
കെൽേട്രാണുമായി സഹകരിച്ച് രൂപകൽപനചെയ്ത വെസൽ ട്രാക്കിങ് യൂനിറ്റിെൻറ സഹായത്തോടെ കടലിൽപോകുന്ന മത്സ്യത്തൊഴിലാളികൾ എവിടെയുണ്ടെന്ന് കൃത്യമായി അറിയാൻ സാധിക്കും. കണക്ക് അറിഞ്ഞിരുന്നാൽ ദുരന്തങ്ങൾ സംഭവിക്കുമ്പോൾ രക്ഷാപ്രവർത്തനം കാര്യക്ഷമമാക്കാം. കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് ഫിഷറീസ് വകുപ്പ് നൽകിയിട്ടുള്ള ലൈഫ്ജാക്കറ്റും ലൈഫ്ബോയയും മത്സ്യത്തൊഴിലാളികൾ ഉപയോഗിക്കുന്നുണ്ടോ എന്നും വിശദീകരണത്തിൽ വ്യക്തമാക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു.
മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം ഫയൽ ചെയ്ത പരാതിയിൽ ഫിഷറീസ് സെക്രട്ടറിയോടും ഡയറക്ടറോടുമാണ് മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.