ശ്രീധരൻപിള്ളയുടെ പ്രവർത്തനം ബാധ കയറിയതുപോലെ -പി.പി മുകുന്ദൻ
text_fieldsകോഴിക്കോട്: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയുടെ പ്രവർത്തനം ബാധ കയറിയതു പോലെയാണെന്ന് മുതിർന്ന ബി.ജെ.പി നേതാവ് പി.പി. മുകുന്ദൻ. പറഞ്ഞത് മാറ്റിയും മറിച്ചും പറഞ്ഞ് അദ്ദേഹം പ്രവർത്തകരെ വിഷമത്തിലാക്കുകയാണെന്നും മുകുന്ദൻ ‘മീഡിയ വൺ’ ചാനലിനോട് പറഞ്ഞു.
യു.ഡി.എഫും എൽ.ഡി.എഫും തെരഞ്ഞെടുപ്പ് പ്രചാരണം സജീവമാക്കിയിട്ടും ബി.ജെ.പിക്ക് സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ സാധിക്കാത്തത് നേതൃത്വത്തിെൻറ അപചയമാണ്. ശ്രീധ്രൻപിള്ളയുടെ പ്രവർത്തനരീതി മാറ്റേണ്ട സമയമായി.
നേതാക്കൾ സ്വയം മണ്ഡലം തീരുമാനിക്കുന്ന രീതി ശരിയല്ല. താൻ പത്തനംതിട്ട മത്സരിക്കുമെന്ന് ഒരു പ്രസ്ഥാനത്തിെൻറ അധ്യക്ഷൻ ഒരിക്കലും പറയാൻ പാടില്ലാത്തതാണ്. ടോം വടക്കെൻറ വരവ് ആഘോഷമാക്കേണ്ടതില്ല. ടോം വടക്കനെന്നല്ല ആർക്ക് വേണമെങ്കിലും ബി.ജെ.പിയിൽ വരാമെന്നും അദ്ദേഹം കുറച്ച് കാലം പാർട്ടിയിൽ പ്രവർത്തിക്കട്ടെയെന്നും മുകുന്ദൻ പറഞ്ഞു. നിലവിൽ ബി.ജെ.പി പ്രവർത്തകർ നിരാശയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.