മോദി ശക്തനായ ഭരണാധികാരിയെന്നാണ് പറഞ്ഞതെന്ന് ജി. സുധാകരൻ; ‘അത് പുകഴ്ത്തലല്ല’
text_fieldsആലപ്പുഴ: മാധ്യമപ്രവർത്തകർക്കെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സി.പി.എം നേതാവ് ജി. സുധാകരൻ. മോദി ശക്തനായ ഭരണാധികാരിയെന്നാണ് ഞാൻ പറഞ്ഞത്. അതിനെ മോദിയെ പുകഴ്ത്തിയെന്നാക്കി. നല്ല ഭരണാധികാരിയെന്ന് പറഞ്ഞിട്ടില്ല. വലതുപക്ഷ ഭരണാധികാരിയെന്നും പറഞ്ഞു. കള്ളം പറയുന്ന പത്രപ്രവർത്തകർ ഈ പണിക്ക് കൊള്ളില്ല. ഭാഷ ഉപയോഗിക്കാൻ ഈ പത്രക്കാർക്ക് അറിയില്ല. ഫോർത്ത് എസ്റ്റേറ്റല്ല, റിയൽ എസ്റ്റേറ്റും റബ്ബർ എസ്റ്റേറ്റിലുമാണ് നിങ്ങളുടെ കണ്ണ്.
രാഷ്ട്രീയ ക്രിമിനലുകളുടെ കൈയിൽ നിന്നും പണം വാങ്ങുന്നവരാണിന്നുള്ളത്. രാഷ്ട്രീയത്തെ ഭീകര പ്രസ്ഥാനമാക്കി മാറ്റുന്നു. സത്യവും നീതിയും കാണിക്കുന്നവരെ കല്ലെറിയുന്നു. ഇതാണ് ആലപ്പുഴയിൽ നടക്കുന്നത്. കേരളത്തിൽ നടക്കുന്ന കാര്യം എനിക്കറിയില്ല. ദുർബലനായ ഭരണാധികാരിലെന്ന് മോദിയെ കുറിച്ച് പറഞ്ഞാൽ, ആളുകൾ എന്റെ മുഖത്ത് കാർക്കിച്ച് തുപ്പും. ഞാൻ പറഞ്ഞത് മോദി ഗീതമല്ല. ജനാധിപത്യത്തിലെ ഏകാധിപതിയെന്ന് കൂടി ഞാൻ ആ മുഖാമുഖത്തിൽ പറയുന്നുണ്ട്. മാർകിസസത്തെ കുറിച്ച് ഒന്നു അറിയാത്തവർ നിന്നു പ്രസംഗിക്കുകയാണെന്നും സുധാകരൻ കുറ്റപ്പെടുത്തി.
ഇന്നലെ ഹരിപ്പാട് സി.ബി.സി വാര്യൻ അനുസ്മരണ പരിപാടി തുടങ്ങാൻ വൈകിയപ്പോൾ പരിപാടിക്ക് നിൽക്കാതെ സുധാകരൻ ഇറങ്ങിപ്പോയിരുന്നു. സുധാകരൻ പ്രതിഷേധിച്ച് ഇറങ്ങിപ്പോയെന്ന് ചില മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. ഇതാണ് സുധാകരനെ പ്രകോപിപ്പിച്ചതെന്നറിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.