എയിംസിലെ മുതിർന്ന ഡോക്ടർ കോവിഡ് ബാധിച്ച് മരിച്ചു
text_fieldsന്യൂഡൽഹി: ഡൽഹി ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) മുതിർന്ന ഡോക്ടർ കോവിഡ് ബാധിച്ച് മരിച്ചു. 78 കാരനായ ഡോ. ജിതേന്ദ്ര നാദ് പാണ്ഡെയാണ് മരിച്ചത്.
എയിംസിൽ ശ്വസകോശ രോഗ വിദഗ്ധ വിഭാഗത്തിെൻറ തലവനും ഡയറക്ടറുമായിരുന്ന ഇദ്ദേഹം ആഴ്ചകൾക്ക് മുമ്പ് കോവിഡ് രോഗികളെ ചികിത്സിച്ചിരുന്നു. ഡൽഹിയിലെ മുതിർന്ന ഡോക്ടർമാരിൽ ഒരാളായി ഡോ. സംഗീത റെഡ്ഡി, കോവിഡ് ബാധിച്ചാണ് ഡോ. പാണ്ഡെ മരിച്ചതെന്ന് സ്ഥിരീകരിച്ചു.
കഴിഞ്ഞദിവസം എയിംസിലെ കാൻറീൻ ജീവനക്കാരിൽ ഒരാൾ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. എന്നാൽ ആഴ്ചകൾക്ക് മുമ്പ് നിർദേശിച്ച മുൻകരുതൽ നടപടികൾ ആശുപത്രി കൈക്കൊണ്ടില്ലെന്ന് റസിഡൻറ് ഡോക്ടേർസ് അസോസിയേഷൻ ആരോപിച്ചു. കേന്ദ്രസർക്കാർ ആദ്യഘട്ട േലാക്ഡൗൺ പ്രഖ്യാപിച്ചതോടെ മാർച്ചിൽ എയിംസിെൻറ ചരിത്രത്തിലാധ്യമായി ഒ.പി വിഭാഗം പ്രവർത്തനം നിർത്തിവെച്ചിരുന്നു.
ഡൽഹിയിൽ ഡോക്ടർമാരും നഴ്സുമാരുമടക്കം നിരവധി ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് കോവിഡ് 19 ഏറ്റവും കൂടുതൽ നാശം വിതച്ചുകൊണ്ടിരിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഡൽഹി. കഴിഞ്ഞ മാസം ആരോഗ്യപ്രവർത്തകർക്ക് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന ഡൽഹിയിലെ ഹിന്ദു റാവു ആശുപത്രി, ബാബു ജഗജീവൻ രാം മെമോറിയൽ ആശുപത്രി, ഡൽഹി കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയവ അടച്ചിട്ടിരുന്നു. എയിംസിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ചില പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നിരവധി പേർ ക്വാറൻറീനിൽ പോകുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.