മുതിർന്ന മാധ്യമപ്രവർത്തകൻ വി.കെ. ഉമർ ഹാജി നിര്യാതനായി
text_fields
പുലാമന്തോൾ (മലപ്പുറം): മുതിർന്ന മാധ്യമപ്രവർത്തകനും സിറാജ് ദിനപത്രം മുൻ ജില്ല ബ്യൂറോ ചീഫുമായിരുന്ന വി.കെ. ഉമർ ഹാജി (80) നിര്യാതനായി. കോവിഡ് ബാധിച്ച് രണ്ട് ദിവസമായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച പുലർച്ചെ അഞ്ചോടെയാണ് മരണം.
മൂന്ന് പതിറ്റാണ്ടിലധികം പത്രപ്രവർത്തന മേഖലയിൽ സജീവ സാന്നിധ്യമായിരുന്നു. ചന്ദ്രിക, ലീഗ് ടൈംസ് എന്നീ പത്രങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. 1985-86 മുതൽ നാല് തവണ മലപ്പുറം പ്രസ് ക്ലബ് സെക്രട്ടറി, മൂന്ന് തവണ പ്രസിഡൻറ്, ട്രഷറർ പദവികൾ വഹിച്ചു.
മത -സാമൂഹിക മേഖലയിലും സജീവ സാനിധ്യമായിരുന്നു. കട്ടുപ്പാറ തഅ്ലീമുല് ഇസ്ലാം മദ്റസ സെക്രട്ടറി, നാട്യമംഗലം റിവര്‍വ്യൂ ഓഡിറ്റോറിയം സെക്രട്ടറി എന്നിങ്ങനെയും സേവനമനുഷ്ടിച്ചു.
പരേതരായ പാലക്കാട് നാട്യമംഗലം വട്ടം കണ്ടത്തിൽ കുഞ്ഞുണ്ണിയൻ ഹാജിയുടെയും ഖദീജയുടെയും മകനാണ്. ഭാര്യ: പരേതയായ ഖദീജ. മക്കൾ: ബൽക്കീസ്, മുഹമ്മദ് കുട്ടി, അബ്ദുൽ ലത്തീഫ്, ആയിശ, ശിഹാബുദ്ദീൻ. മരുമക്കള്‍: ഹസീന, ദഹബി, ഷഹീദ, സെയ്ത്, ബഷീര്‍.
ഖബറടക്കം കട്ടുപ്പാറ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.