സീനിയർ ജേണലിസ്റ്റ്സ് ഫോറം സംസ്ഥാന സമ്മേളനം സംഘടിപ്പിച്ചു
text_fieldsകണ്ണൂർ: സംസ്ഥാനത്തെ മുതിർന്ന മാധ്യമപ്രവർത്തകരുടെ അടിയന്തര ആവശ്യങ്ങൾ ചർച്ചചെയ്ത് പരിഹരിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചുകൂട്ടണമെന്ന് സീനിയർ ജേണലിസ്റ്റ്സ് ഫോറം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ധനമന്ത്രി, ചീഫ് സെക്രട്ടറി, പബ്ലിക് റിലേഷൻസ് സെക്രട്ടറി, പി.ആർ.ഡി ഡയറക്ടർ, പത്രപ്രവർത്തക യൂനിയൻ ഭാരവാഹികൾ, സീനിയർ ജേണലിസ്റ്റ്സ് ഫോറം ഭാരവാഹികൾ എന്നിവരെ ഈ യോഗത്തിൽ വിളിക്കണം.
മെഡിസെപ് പദ്ധതിയിൽ മുതിർന്ന മാധ്യമപ്രവർത്തകരെ ഉൾപ്പെടുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവർത്തക പെൻഷൻ മാസമാദ്യം വിതരണം ചെയ്യുന്നതിന് സ്ഥിരം സംവിധാനം ഉണ്ടാകണം, ആശ്രിത പെൻഷൻ നിയമാവലി പ്രകാരം നിലവിലുള്ള പെൻഷന്റെ പകുതിയാക്കണം, പെൻഷൻ കുടിശ്ശിക വിതരണം ചെയ്യണം, കെട്ടിക്കിടക്കുന്ന പെൻഷൻ അപേക്ഷകളിൽ തീർപ്പുണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
കെ. സുധാകരൻ എം.പി ഉദ്ഘാടനം ചെയ്തു. സീനിയർ ജേണലിസ്റ്റ്സ് ഫോറം സംസ്ഥാന പ്രസിഡൻറ് എ. മാധവൻ അധ്യക്ഷത വഹിച്ചു. മലയാള മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ്, കേരള പത്രപ്രവർത്തക യൂനിയൻ ജനറൽ സെക്രട്ടറി ആർ. കിരൺബാബു,മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി, സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം എൻ. സുകന്യ, സീനിയർ ജേണലിസ്റ്റ്സ് ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. വിജയകുമാർ, വൈസ് പ്രസിഡന്റ് എം. ബാലഗോപാൽ, ട്രഷറർ സി. അബ്ദുൽ റഹിമാൻ, സംഘാടക സമിതി ജനറൽ കൺവീനർ കെ. വിനോദ് ചന്ദ്രൻ, ജില്ല പ്രസിഡന്റ് വി. ഹരിശങ്കർ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി വർക്കിങ് ചെയർമാൻ പി. ഗോപി, എ. ദാമോദരൻ എന്നിവർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.