സീനിയർ ജേണലിസ്റ്റ്സ് യൂനിയൻ സംസ്ഥാന സമ്മേളനം കണ്ണൂരിൽ
text_fieldsകോഴിക്കോട്: സീനിയർ ജേണലിസ്റ്റ്സ് യൂനിയൻ കേരള അഞ്ചാം സംസ്ഥാന സമ്മേളനം ജൂൺ അവസാനം കണ്ണൂരിൽ നടക്കും. പ്രസിഡന്റ് എസ്.ആർ. ശക്തിധരന്റെ അധ്യക്ഷതയിൽ ശനിയാഴ്ച കാലിക്കറ്റ് പ്രസ് ക്ലബിന്റെ മലപ്പുറം പി. മൂസ സ്മാരക കോൺഫറൻസ് ഹാളിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. വിപുലമായ സംഘാടക സമിതി യോഗം മേയ് ആദ്യവാരം കണ്ണൂരിൽ ചേരും. മലബാറിന്റെ സാംസ്കാരിക-മാധ്യമ പാരമ്പര്യത്തെ അടയാളപ്പെടുത്തുന്ന സെമിനാർ, സിമ്പോസിയം, സാംസ്കാരിക സംഗമം, പ്രദർശനം തുടങ്ങിയവ സമ്മേളനത്തിന്റെ ഭാഗമായി നടക്കും.
രക്ഷാധികാരി പി.എ. അലക്സാണ്ടർ, ആക്റ്റിങ് ജന. സെക്രട്ടറി വി.ആർ. രാജമോഹൻ, ട്രഷറർ എം.ടി. ഉദയകുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ് കെ. രാജൻ ബാബു, സെക്രട്ടറി സി.പി. സുരേന്ദ്രൻ, ടി.പി. വിജയൻ, എം.വി. ഹരീന്ദ്രനാഥ്, എം. രാജേന്ദ്ര പ്രസാദ്, കെ.കെ. ഗോപാലൻ, വി. കൃഷ്ണൻകുട്ടി, എ. ഷൗക്കത്ത്, ആർ. രാമഭദ്രൻ പിള്ള തുടങ്ങിയവർ സംസാരിച്ചു. ചരിത്രകാരൻ ഡോ. എം.ജി.എസ് നാരായണന്റെ നിര്യാണത്തിൽ യോഗം അനുശോചിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.