ആരെടായെന്ന് ചോദിച്ചാൽ എന്തെടാ എന്ന് തിരിച്ചു ചോദിക്കണം; വിവാദ പരാമർശവുമായി വീണ്ടും സെൻകുമാർ
text_fieldsതൃശൂർ: ജനസംഖ്യാനുപാതത്തിൽ ഹൈന്ദവർ കുറഞ്ഞു വരുന്നുവെന്ന വിവാദ പ്രസ്താവന ആവർത്ത ിച്ച് മുൻ ഡി.ജി.പി ടി.പി. സെൻകുമാർ. ബാലഗോകുലം സംസ്ഥാന സമ്മേളനത്തിെൻറ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്താണ് അേദ്ദഹം വർഗീയ പരാമർശം നടത്തിയത്.
2015ൽ നിന്ന് വീണ്ടും കുറഞ്ഞിരിക്കുകയാണ് ഹിന്ദുക്കളെന്നും ഈ നിലയിൽ പോയാൽ ബാലഗോകുലമടക്കമുള്ള ഹിന്ദുക്കളുടെ പരിപാടികൾക്ക് മഹാരാഷ്ട്രയിൽ നിന്നും ഉത്തർപ്രദേശിൽ നിന്നും മറ്റും കൊണ്ടുവരേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യം പറഞ്ഞതിന് നേരത്തെ തനിക്കെതിരെ കേസെടുത്തിട്ടുണ്ട്, വീണ്ടും എടുക്കുമോയെന്ന് അറിയില്ല. ഭീരുത്വവും, സമുദായ നേതാക്കളുടെ വ്യക്തിപരമായ സ്വാർഥതയുമാണ് ഹൈന്ദവ സമൂഹം നേരിടുന്നത്. സ്വയം കരുത്ത് നേടുകയാണ് വേണ്ടത്. ഭീരുത്വം വെടിയണം. ആരെടായെന്ന് ചോദിച്ചാൽ എന്തെടാ എന്ന് തിരിച്ചു ചോദിച്ചാൽ ഈ തീവ്രവാദത്തെയൊക്കെ ഒതുക്കാനാവുമെന്നും സെൻകുമാർ പറഞ്ഞു.
യൂനിവേഴ്സിറ്റി കോളജിലെ കുത്തുകേസ് പ്രതികൾ ഉൾപ്പെട്ട പൊലീസ് കോൾസ്റ്റബിൾ റാങ്ക് ലിസ്റ്റ് റദ്ദാക്കണം. പി.എസ്.സിയുടെ വിശ്വാസ്യതയും നിഷ്പക്ഷതയും ചോദ്യം ചെയ്യപ്പെടുന്നതാണിതെന്നും പുതിയ പരീക്ഷ നടത്തണമെന്നും സെൻകുമാർ ആവശ്യപ്പെട്ടു. റാങ്ക് ലിസ്റ്റിൽ ഇവർ ഇടം നേടിയത് ഏതെങ്കിലും സഹായം ലഭിച്ചതു കൊണ്ടാണോെയന്ന് പരിശോധിക്കണം. ഉരുട്ടിക്കൊലയിൽ നിന്ന് കുത്തിക്കൊലയിലേക്ക് മാറാൻ വേണ്ടിയാണ് ഇവരെ പോലുള്ളവരെ പൊലീസിലേക്ക് കൊണ്ടു വരുന്നതെന്ന് സംശയിക്കണമെന്നും സെൻകുമാർ കുറ്റപ്പെടുത്തി.
കെ.പി. ബാബുരാജൻ അധ്യക്ഷത വഹിച്ചു. മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ, ബി.ജെ.പി ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ, ടി.എസ്. പട്ടാഭിരാമൻ, സി.കെ. സുരേഷ്, പി.കെ. വിജയരാഘവൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.