മതസ്പർധ കേസ്:സെൻകുമാറിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു
text_fieldsതിരുവനന്തപുരം: മതസ്പർധ വളർത്തുന്ന പരാമർശം നടത്തിയെന്ന കേസിൽ മുൻ ഡി.ജി.പി ടി.പി. സെൻകുമാറിനെ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചു. തിരുവനന്തപുരം സൈബർ സെല്ലിൽ രജിസ്റ്റർ ചെയ്ത കേസിലാണ് സെൻകുമാറിെൻറ അറസ്റ്റ് രേഖപ്പെടുത്തിയത്. ഹൈകോടതി സെൻകുമാറിന് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. അറസ് റ്റ് ചെയ്യുന്ന പക്ഷം ഉപാധികളോടെ ജാമ്യത്തിൽ പോകാമെന്നും കോടതി നിർദേശിച്ചിരുന്നു. ഇൗ സാഹചര്യത്തിലാണ് രണ്ട് ജാമ്യക്കാരെ ഹാജരാക്കുകയും 50,000 രൂപ ജാമ്യം കെട്ടിവെക്കുകയും ചെയ്തശേഷം സെൻകുമാറിനെ വിട്ടയച്ചത്. മുൻ മേധാവി അറസ്റ്റിലാകുന്നത് സംസ്ഥാന പൊലീസ് ചരിത്രത്തിൽ ആദ്യമാണ്.
സർവിസിൽനിന്ന് വിരമിച്ചശേഷം ഒരു വാരികക്ക് നൽകിയ അഭിമുഖത്തിനിടെ ഒരു മതവിഭാഗത്തെ ലക്ഷ്യമിട്ട് നടത്തിയ പ്രസ്താവനകളാണ് വിവാദമായത്. മതസ്പർധ പരത്തുന്ന പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ ഇദ്ദേഹത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിരുന്നു. ഇതിനെത്തുടർന്ന് ജൂലൈ 29ന് സെൻകുമാർ സൈബർ സെല്ലിനു മുന്നിൽ ഹാജരായി. പരാമർശം മതസ്പർധ വളർത്തുന്നതല്ലെന്നും സ്ഥിതിവിവരക്കണക്കുകൾ ചൂണ്ടിക്കാട്ടിയതാണെന്നും സെൻകുമാർ അന്വേഷണ ഉദ്യോഗസ്ഥന് മൊഴി നൽകിയിരുന്നു.
വർഗീയ പരാമർശം നടത്തിയെന്ന് പറയുന്നതു വസ്തുതയല്ലെന്നും സർക്കാറിെൻറ ചില രേഖകൾ ഉദ്ധരിച്ച് ലേഖകെൻറ ചോദ്യങ്ങൾക്കു മറുപടി പറയുകയാണ് ചെയ്തതെന്നുമാണ് സെൻകുമാറിെൻറ നിലപാട്. അഭിമുഖം റെക്കോഡ് ചെയ്തതിെൻറ സീഡി വാരിക ലേഖകൻ ക്രൈംബ്രാഞ്ചിനു കൈമാറിയിരുന്നു. വിവാദമായ അഭിമുഖം സംബന്ധിച്ച രേഖകൾ വാരിക കോടതിയിലും സമർപ്പിച്ചിരുന്നു. അന്വേഷണ സംഘം ഈ രേഖകൾ കോടതിയിൽനിന്ന് സ്വീകരിക്കും.
പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷം ടി.പി. സെൻകുമാറിനെ ഡി.ജി.പി സ്ഥാനത്തുനിന്ന് നീക്കിയിരുന്നെങ്കിലും സുപ്രീംകോടതി വരെ നീണ്ട നിയമയുദ്ധത്തിനൊടുവിൽ അതേസ്ഥാനത്ത് തിരിച്ചെത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.