സെൻകുമാറിനെതിരായ അന്വേഷണത്തിൽ അത്യുത്സാഹമെന്തെന്ന് ഹൈകോടതി
text_fieldsകൊച്ചി: മുൻ ഡി.ജി.പി ടി.പി. സെൻകുമാറിനെതിരായ കേസുകളുടെ അന്വേഷണത്തിൽമാത്രം പൊലീസിന് അത്യുത്സാഹം എന്തുകൊെണ്ടന്ന് ഹൈകോടതി. കൊലപാതകമുൾപ്പെടെ കേസുകെളാന്നും ഇത്ര കാര്യക്ഷമമായി അന്വേഷിക്കുന്നില്ല. എല്ലാ കേസുകളും ഇതുപോലെ അന്വേഷിക്കണം. വ്യാജ രേഖ ചമച്ച് മെഡിക്കൽ അവധിയെടുത്തതുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സെൻകുമാർ നൽകിയ ഹരജി പരിഗണിക്കെവയാണ് കോടതിയുടെ വാക്കാൽ നിരീക്ഷണം.
മെഡിക്കൽ രേഖ തയാറാക്കിയ സമയത്ത് ഡോക്ടറും സെൻകുമാറും ദൂരെയുള്ള രണ്ടിടങ്ങളിലായിരുന്നുവെന്ന് തെളിയിക്കാൻ മൊബൈൽ ടവർ ലൊക്കേഷൻ, ബാത്ത് റൂം പരിശോധനകൾവരെ നടത്തിയെന്നാണ് വ്യക്തമാകുന്നത്. ഡി.ജി.പി പദവിയിൽ പുനർനിയമിക്കാൻ സുപ്രീംകോടതി നിർദേശിച്ചശേഷം സെൻകുമാറിെൻറ പിന്നാലെ പൊലീസ് കൂടിയിരിക്കുകയാണ്. എന്തിനാണെന്ന് അരിയാഹാരം കഴിക്കുന്നവർക്കെല്ലാം മനസ്സിലാകും. കേരള പൊലീസിെൻറ തൊപ്പിയിലെ പൊൻതൂവലാണ് ഇൗ അന്വേഷണം. എല്ലാ കേസുകളിലും ഇൗ കാര്യക്ഷമത ഉണ്ടാകണം.
സെൻകുമാറിനെതിരായ കേസിെൻറ പരാതിക്കാരൻ ചീഫ് സെക്രട്ടറിയാണെന്ന് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയത് നീക്കം ചെയ്യുന്നതെങ്ങനെയെന്ന് കോടതി ആരാഞ്ഞു. ഇൗ പരാമർശം തെറ്റാണെന്നും തിരുത്താൻ തിരുവനന്തപുരം സി.ജെ.എം കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി കെ.എം. എബ്രഹാം ബോധിപ്പിച്ചപ്പോഴാണ് ഇങ്ങനെ ആരാഞ്ഞത്. നിർദേശപ്രകാരം പരാതി പൊലീസിന് കൈമാറിയെന്ന് ചീഫ് സെക്രട്ടറി പറയുന്നു.
ഉടൻ നടപടിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ചീഫ് സെക്രട്ടറിയോട് നിർദേശിക്കാൻ മുഖ്യമന്ത്രിക്ക് മാത്രമേ കഴിയൂവെന്നിരിേക്ക, ആരിൽനിന്നാണ് ചീഫ് സെക്രട്ടറിക്കുമേൽ നിർദേശമുണ്ടായതെന്നും കോടതി ചോദിച്ചു. വ്യാജരേഖ ചമക്കലുമായി ബന്ധപ്പെട്ട് സർക്കാറിനുണ്ടായ നഷ്ടം എത്രയെന്ന േകാടതിയുടെ ചോദ്യത്തിന് എട്ട് ലക്ഷമെന്നായിരുന്നു സർക്കാർ അഭിഭാഷകെൻറ മറുപടി. കേസുമായി ബന്ധപ്പെട്ട് വ്യക്തിപരമായ വൈരാഗ്യം ആരോടുമില്ലെന്നും സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി.
കെ.ടി.ഡി.എഫ്.സി എം.ഡിയായിരിേക്ക വായ്പകൾ നൽകിയതിൽ ക്രമക്കേടുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലുള്ള കേസുകൾ റദ്ദാക്കണമെന്ന സെൻകുമാറിെൻറ ഹരജിയും കോടതിയുടെ പരിഗണനയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.