സെൻകുമാറിെൻറ നിയമനം: വിധി നടപ്പാക്കിയെന്ന് സർക്കാർ; കോടതിയലക്ഷ്യ ഹരജി തീർപ്പാക്കി
text_fieldsന്യൂഡൽഹി: കേരള പൊലീസ് മേധാവിയായി ടി.പി. സെൻകുമാറിനെ പുനർനിയമിക്കണമെന്ന വിധി നടപ്പാക്കിയ സാഹചര്യത്തിൽ ചീഫ് സെക്രട്ടറി നളിനി െനറ്റോക്കെതിരെ നൽകിയ കോടതിയലക്ഷ്യ ഹരജി സുപ്രീംകോടതി തീർപ്പാക്കി. പരാതിക്കാരനായ സെൻകുമാറിെൻറയും എതിർകക്ഷി നളിനി നെറ്റോയുടെയും സത്യവാങ്മൂലങ്ങൾ രേഖയാക്കിയാണ് ജസ്റ്റിസ് മദൻ ബി. ലോക്കൂർ അധ്യക്ഷനായ ബെഞ്ച് കേസ് തീർപ്പാക്കിയത്. വിധി നടപ്പാക്കിയ സാഹചര്യത്തിൽ സുപ്രീംകോടതിയിൽ സമർപ്പിച്ച പുനഃപരിശോധന ഹരജിയും സംസ്ഥാന സർക്കാർ പിൻവലിച്ചു. സംസ്ഥാന സർക്കാറിന് തിരിച്ചടി നേരിട്ട സർവിസ് കേസിന് ഇതോടെ അറുതിയായി.
വിധി നടപ്പാക്കിയെന്ന് കേരളത്തിന് വേണ്ടി ഹാജരായ സ്റ്റാൻഡിങ് കോൺസൽ ജി. പ്രകാശ് അറിയിച്ചപ്പോൾ എങ്കിൽ കേസ് തീർപ്പാക്കാത്തതിന് നൽകിയ കോടതിയലക്ഷ്യ ഹരജി നില നിൽക്കില്ലെന്നും ഇനിയത് തീർപ്പാക്കുകയല്ലേയെന്നും ജസ്റ്റിസ് മദൻ ബി. ലോക്കൂർ സെൻകുമാറിെൻറ അഭിഭാഷകൻ അഡ്വ. ഹാരിസ് ബീരാനോട് ആരാഞ്ഞു. വിധി നടപ്പാക്കിയതിനാൽ കേസ് തീർപ്പാക്കാമെന്നും അതേസമയം നിരുപാധികം മാപ്പു പറഞ്ഞ് ചീഫ് സെക്രട്ടറി നൽകിയ സത്യവാങ്മൂലവും സെൻകുമാർ സമർപ്പിച്ച സത്യവാങ്മൂലവും രേഖയാക്കണമെന്നും ഹാരിസ് ബീരാൻ ബോധിപ്പിച്ചു. തുടർന്നാണ് രണ്ട് സത്യവാങ്മൂലങ്ങളും രേഖയാക്കി കേസ് അവസാനിപ്പിക്കുകയാണെന്ന് കോടതി അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.