Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപുനർ നിയമനം: സെൻകുമാർ...

പുനർ നിയമനം: സെൻകുമാർ കോടതിയലക്ഷ്യ ഹരജി ഫയൽ ചെയ്​തു

text_fields
bookmark_border
പുനർ നിയമനം: സെൻകുമാർ കോടതിയലക്ഷ്യ ഹരജി ഫയൽ ചെയ്​തു
cancel

ന്യൂഡൽഹി: തന്നെ വീണ്ടും ഡി.ജി.പിയാക്കണമെന്ന സുപ്രീംകോടതി ഉത്തരവ്​ അനുസരിക്കാത്ത സംസ്​ഥാന ചീഫ്​ സെക്രട്ടറി നളിനി നെറ്റോ​െക്കതിരെ ടി.പി. സെൻകുമാർ സുപ്രീംകോടതിയിൽ കോടതിയലക്ഷ്യ ഹരജി ഫയൽ ചെയ്​തു. കോടതി ഉത്തരവ്​ ധിക്കരിക്കുന്ന നളിനി നെറ്റോക്കെതിരെ മുമ്പ്​ കോടതിയലക്ഷ്യത്തിന്​ കർണാടക ചീഫ്​ സെക്രട്ടറിയെ ജയിലിലടച്ചതുപോലെ കർശന നടപടിയെടുക്കണമെന്ന്​ ഹരജിയിൽ ആവശ്യപ്പെട്ടു. കേസിൽ സംസ്​ഥാന സർക്കാർ, ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റ, കേന്ദ്ര സർക്കാർ എന്നിവരും കക്ഷികളാണ്​.

പരമോന്നത കോടതിയുടെ ഉത്തരവിനോട്​ ബോധപൂർവം അനുസരണക്കേട്​ കാണിക്കുന്ന പശ്ചാത്തലത്തിലാണ്​ കോടതിയലക്ഷ്യ ഹരജിയുമായി സമീപിക്കുന്നതെന്ന്​ സെൻകുമാർ അഡ്വ. ഹാരിസ്​ ബീരാൻ മുഖേന സമർപ്പിച്ച ഹരജിയിൽ ബോധിപ്പിച്ചു. ഡി.ജി.പി സ്​ഥാനത്തുനിന്ന്​ തന്നെ മാറ്റാൻ 2016 ജൂൺ 26ന്​ റിപ്പോർട്ട്​ നൽകിയ ചീഫ്​ സെക്രട്ടറി നളിനി ​നെറ്റോയാണ്​ കോടതി ഉത്തരവ്​ നടപ്പാക്കാതെ കോടതിയലക്ഷ്യം കാട്ടുന്നത്​. അതിനാൽ, 1995ലെ ടി.ആർ. ധനഞ്​ജയയും ജെ. വാസുദേവനും തമ്മിലുള്ള കേസിൽ കർണാടക ചീഫ്​ സെക്രട്ടറിക്ക്​ കോടതിയലക്ഷ്യത്തിന്​ ജയിൽശിക്ഷ നൽകിയതുപോലെ നളിനി നെറ്റോക്കെതിരെ കർക്കശ നടപടിയെടുക്കണമെന്നും സെൻകുമാർ ബോധിപ്പിച്ചു.

തന്നെ പുനർനിയമിക്കാനുള്ള സുപ്രീംകോടതി ഉത്തരവ്​ ഏപ്രിൽ 24ന്​ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച്​ പൊതുജനങ്ങൾക്ക്​ ലഭ്യമാണ്​. തുടർനടപടി ആവശ്യപ്പെട്ട്​ ഏപ്രിൽ 25ന്​ താൻ സർക്കാറിന്​ കത്തയക്കുകയും ചെയ്​തു. ജൂൺ 30ന്​ സർവിസിൽനിന്ന്​ വിരമിക്കാനുള്ള ആളെന്ന നിലയിലാണ്​ സുപ്രീംകോടതി ത​​െൻറ ഉത്തരവ്​ അടിയന്തരമായി പരിഗണിച്ച്​ തീർപ്പാക്കിയത്​. എന്നാൽ, അധികാരസ്​ഥാനത്തുള്ള വ്യക്​തി ബോധപൂർവമായി ഉത്തരവ്​ നീട്ടിക്കൊണ്ടുപോകുകയാണ്​.

മേയ്​ ഒമ്പതിന്​ സുപ്രീംകോടതി വേനൽക്കാല അവധിക്ക്​ പിരിയുമെന്നും പിന്നീട്​ ജൂലൈ മൂന്നിനാണ്​ തുറക്കുകയെന്നും ബോധിപ്പിച്ച സെൻകുമാർ, വിധിയുടെ ഗുണഫലം തനിക്ക്​ അനുഭവിക്കാൻ കഴിയാത്ത സാഹചര്യം സൃഷ്​ടിക്കുകയാണെന്ന്​ കുറ്റപ്പെടുത്തി. അതിനാൽ, നിയമവിരുദ്ധമായി പരാതിക്കാരനിൽനിന്ന്​ അപഹരിച്ച ഒരു വർഷത്തെ കാലാവധി റിട്ടയർമ​െൻറ്​ പരിഗണിക്കാ​െത തിരിച്ചുനൽകണമെന്നും സെൻകുമാർ ബോധിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:senkumar
News Summary - senkumar file affidivit in DGP appoinment
Next Story