സെൻകുമാറിെൻറ വാർത്തസമ്മേളനം അലങ്കോലമാക്കി അനുയായികൾ; മാധ്യമപ്രവർത്തകർ ഇറങ്ങിപ്പോയി
text_fieldsകൊല്ലം: ടി.പി. സെൻകുമാറിനെ പങ്കെടുപ്പിച്ച് എസ്.എൻ.ഡി.പി യോഗം മുൻ നേതാവ് സുഭാഷ് വാസു വിളിച്ച വാർത്തസമ്മേളനം അനുയ ായികൾ ചേർന്ന് അലങ്കോലമാക്കി. കൊല്ലം രാമവർമ ഹാളിലായിരുന്നു സംഭവം. വെള്ളാപ്പള്ളി നടേശനെതിരായ നീക്കത്തിെൻറ ഭ ാഗമായി നൂറോളം പേരെ പങ്കെടുപ്പിച്ച യോഗത്തിന് മുന്നോടിയായി ഏതാനും ചാനലുകളെ സുഭാഷ് വാസു സമ്മേളന ഹാളിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.
സെൻകുമാർ യോഗതീരുമാനം വിശദീകരിക്കവെ കൊറോണ വൈറസ് സംബന്ധിച്ച് നടത്തിയ പ്രസ്താവനയെ ചൊല്ലി മാധ്യമപ്രവർത്തകർ തുടർ ചോദ്യം ഉന്നയിച്ചു. അത് തെൻറ അഭിപ്രായമല്ലെന്നും ഡോ. പോൾ ഹേലി ഉൾപ്പെെടയുള്ളവരുടെ അഭിപ്രായമാണെന്നും വിശദീകരിക്കവെ മാധ്യമപ്രവർത്തകർ ഈ വിഷയത്തിൽ വീണ്ടും ചോദ്യങ്ങൾ ചോദിച്ചു. ഇതോടെ സെൻകുമാറിനൊപ്പമുണ്ടായിരുന്നവർ മാധ്യമപ്രവർത്തകർക്കെതിരെ തിരിഞ്ഞു.
പലരും മാധ്യമപ്രവർത്തകരോട് മോശം രീതിയിൽ പ്രതികരിക്കാനും തുടങ്ങി. പ്രവർത്തകരെ നേതാക്കൾ ശാന്തരാക്കി വാർത്ത സമ്മേളനം തുടർന്നതോടെ ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയുടെ ചിത്രം മൊബൈലിൽ പകർത്താൻ ഒരാൾ ശ്രമിച്ചു. ഇതോടെ വീണ്ടും തർക്കമായി. ഇത് മാധ്യമ പ്രവർത്തകർ ചോദ്യം ചെയ്തതോടെ വാക്കുതർക്കം രൂക്ഷമായി.
ഒടുവിൽ മാധ്യമപ്രവർത്തകർ വാർത്ത സമ്മേളനം ബഹിഷ്കരിച്ച് മടങ്ങുകയായിരുന്നു. അതേസമയം, തർക്കത്തിൽ ഇടപെടാനോ കൂടുതലെന്തെങ്കിലും വിശദീകരിക്കാനോ സെൻകുമാറും തയാറായില്ല. മുൻപ് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനോട് സെൻകുമാർ തട്ടിക്കയറിയ സംഭവം ഏറെ വിവാദത്തിനിടയാക്കിയിരുന്നു.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.