സർക്കാറിനെതിരെ ടി.പി സെൻകുമാറിെൻറ സത്യവാങ്മൂലം
text_fieldsന്യൂഡൽഹി: സർക്കാറിെൻറ രാഷ്ട്രീയ എതിരാളിയാണ് താനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് മുൻ ഡി.ജി.പി സെൻകുമാർ സുപ്രീംകോടതിയിൽ. പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്ന് ഒരു വർഷത്തിനിടയിൽ നടന്ന 13 രാഷ്ട്രീയ കൊലപാതകങ്ങളുടെ പട്ടികയും സെൻകുമാർ സമർപ്പിച്ചു.
സെൻകുമാർ സർക്കാറിെൻറ രാഷ്ട്രീയ എതിരാളിയെല്ലന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ബോധിപ്പിച്ചിരുന്നു. ഇതിനുള്ള മറുപടി സത്യവാങ്മൂലത്തിലാണ് സർക്കാറിെൻറ വാദങ്ങൾ സെൻകുമാർ പൊളിച്ചടുക്കിയത്. പൊതുജനങ്ങള്‍ക്ക് മുന്നില്‍ പൊലീസിെൻറ വിശ്വാസ്യത സംരക്ഷിക്കാനാണ് ഡി.ജി.പി സ്ഥാനത്തുനിന്ന് ടി.പി. സെൻകുമാറിനെ മാറ്റിയതെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. എന്നാൽ, ശാസ്ത്രീയമായ സ്ഥിതിവിവരത്തിെൻറ അടിസ്ഥാനത്തിലല്ല സർക്കാർ തീരുമാനമെടുത്തതെന്ന് സെൻകുമാർ ചൂണ്ടിക്കാട്ടി.
മന്ത്രിസഭയാണ് തന്നെ മാറ്റാൻ തീരുമാനമെടുത്തത് എന്ന സർക്കാർ സത്യവാങ്മൂലത്തിലെ വാദവും സെൻകുമാർ ഖണ്ഡിച്ചു. മേയ് 25ന് അധികാരേമറ്റ പിണറായി സർക്കാർ 27നാണ് തന്നെ മാറ്റിയത്. മുഖ്യമന്ത്രി തയാറാക്കിയ നോട്ടിെൻറ അടിസ്ഥാനത്തിലാണ് തീരുമാനം. മുൻ സർക്കാറിെൻറ കാലത്ത് തുടങ്ങിയ അച്ചടക്ക നടപടിയുടെ തുടർച്ചയാണ് ഇപ്പോൾ നടക്കുന്നത് എന്ന വാദം തെറ്റാണ്.
ജിഷ കേസിൽ തെൻറ കാലത്ത് നടന്ന അന്വേഷണത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് നിയമസഭയിൽ മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കേ ഹൈകോടതിയിലും സുപ്രീംകോടതിയിലും ഇതിന് വിരുദ്ധമായ നിലപാട് സ്വീകരിക്കുന്നത് എങ്ങനെയാണ്? പുറ്റിങ്ങൽ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് നൽകിയ വിശദീകരണം സുപ്രീംകോടതിക്ക് കൈമാറി. പിണറായി സർക്കാർ അധികാരത്തിൽ വന്ന് ഒരു വർഷത്തിനിടയിൽ നടന്ന 13 രാഷ്ട്രീയ കൊലപാതകങ്ങളുടെ പട്ടികയും സെൻകുമാർ കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.