‘27 ഡിഗ്രിയിൽ കൊറോണ പകരില്ല’; സെൻകുമാറിന്‍റെ ‘താപനില സിദ്ധാന്ത’ത്തെ പൊളിച്ചടുക്കി വിദഗ്ധർ
text_fieldsകോഴിക്കോട്: ലോകം മുഴുവൻ കോവിഡ്-19 ഭീതിയിൽ കഴിയവേ വിചിത്രവാദവുമായി ടി.പി. സെൻകുമാർ. 27 ഡിഗ്രി സെൽഷ്യസ് താപനിലയ്ക്ക പ്പുറം കൊറോണ വൈറസിന് നിലനിൽക്കാൻ കഴിയില്ലെന്നാണ് ഫേസ്ബുക്കിൽ സെൻകുമാർ വാദിച്ചത്. എന്നാൽ, സെൻകുമാറിന്‍റെ ‘താപ നില സിദ്ധാന്ത’ത്തെ എതിർത്ത് ഡോക്ടർമാർ തന്നെ രംഗത്തെത്തി.
ഇത്തവണ ആറ്റുകാൽ പൊങ്കാല ഒഴിവാക്കണമെന്ന മാധ്യമപ ്രവർത്തകൻ എം.ജി. രാധാകൃഷ്ണന്‍റെ പ്രസ്താവനയെ വിമർശിച്ചാണ് ശാസ്ത്രലോകം പോലും ഇതുവരെ അവതരിപ്പിക്കാത്ത ‘താപനില സ ിദ്ധാന്തം’ സെൻകുമാർ പ്രസ്താവിച്ചത്.
'എം.ജി. രാധാകൃഷ്ണൻ എന്ന ഒരുവശത്തെ മാത്രം കാണുന്ന, വിവരമില്ലാത്തയാൾ അറ ിയാൻ. Covid19 എന്ന കൊറോണ വൈറസ് 27ഡിഗ്രി സെന്‍റിഗ്രേഡ് വരെയേ നിലനിൽക്കൂ. കൊറോണയുള്ള ഒരാളുടെ സ്രവം നൽകിയില്ലെങ്കിൽ അത് ഇവിടുത്തെ ചൂടിൽ ആർക്കും ബാധിക്കില്ല. കേരളത്തിൽ ചൂട് 32 ഡിഗ്രി സെന്‍റിഗ്രേഡ് ആണ്. പൊങ്കാല സമയം അതിലേറെ. ഒരു covid 19നും എത്തില്ല. ഓരോരോ അവസരം നോക്കികൾ. അതല്ലെങ്കിൽ എം.ജി ശാസ്ത്രം പറയട്ടെ'
-ഇതായിരുന്നു സെൻകുമാറിന്‍റെ പോസ്റ്റ്.
പോസ്റ്റിനെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തി. ഡോ. ഷിംന അസീസ്, ഡോ. ജിനേഷ് പി.എസ് എന്നിവർ സെൻകുമാറിന്‍റെ വ്യാജ വാദത്തെ വസ്തുതാപരമായി തന്നെ തുറന്നുകാട്ടി.
കൊറോണ വൈറസ് 27 ഡിഗ്രി ചൂടിനപ്പുറം ജീവനോടെയിരിക്കില്ല എന്നതിന് തെളിവുകളില്ലെന്ന് ഡോ. ഷിംന അസീസ് എഴുതി. അങ്ങനെയെങ്കിൽ കേരളത്തിന് സമാനമായി 30 ഡിഗ്രിക്ക് മീതെ ചൂട് കാലാവസ്‌ഥയുള്ള സിംഗപ്പൂരിൽ കൊറോണ കേസ് വരില്ലായിരുന്നു. കേരളത്തിൽ മൂന്ന് പോസിറ്റീവ് കേസുകൾ വന്നത് ഏത് വകയിലാണാവോ?
മനുഷ്യ ശരീരത്തിലെ സ്വാഭാവിക താപനില ഏകദേശം 37.2 ഡിഗ്രി സെൽഷ്യസാണ്. ഈ ലോജിക് വെച്ച് നോക്കിയാൽ ശരീരത്തിനകത്ത് കൊറോണ കയറിക്കൂടി രോഗമുണ്ടാക്കുന്നത് എങ്ങനെയാണാവോ എന്നും ഡോ. ഷിംന അസീസ് ചോദിച്ചു.
അന്തരീക്ഷ താപനില കൂടുമ്പോൾ കൊറോണ വൈറസ് പകരില്ല എന്ന വാദത്തിന് നിലവിൽ ശാസ്ത്രീയ അടിത്തറ ഒന്നുമില്ലെന്ന് ഡോ. ജിനേഷ് പി.എസ് ചൂണ്ടിക്കാട്ടി. 47 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട തായ്‌ലൻഡിൽ അന്തരീക്ഷ താപനില മുപ്പത് ഡിഗ്രിക്ക് മുകളിലാണ്.
110 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സിംഗപ്പൂരിൽ 30 ഡിഗ്രിക്ക് മുകളിൽ അന്തരീക്ഷ താപനില ഉണ്ട്. കൃത്യമായ വിവരങ്ങൾക്ക് ലോകാരോഗ്യസംഘടനയുടെ അറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും ചാണക കുഴികളിൽ അന്വേഷിക്കരുതെന്നും ഡോ. ജിനേഷ് പി.എസ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.