സെൻകുമാറിെൻറ മുസ്ലിം വിരുദ്ധ പരാമർശം പ്രതിഷേധാർഹം –ജമാഅത്തെ ഇസ്ലാമി
text_fieldsകോഴിക്കോട്: കേരളത്തിെൻറ സാമുദായിക അന്തരീക്ഷം അപകടപ്പെടുത്തുന്നതും സംഘ്പരിവാർ താൽപര്യങ്ങളെ വെള്ളപൂശുന്നതുമായ മുൻ ഡി.ജി.പി ഡോ. ടി.പി. സെൻകുമാറിെൻറ പരാമർശം പ്രതിഷേധാർഹമാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള ജനറൽ സെക്രട്ടറി എം.കെ. മുഹമ്മദലി പ്രസ്താവനയിൽ പറഞ്ഞു. ജനമനസ്സുകളിൽ ധ്രുവീകരണം സൃഷ്ടിക്കുന്ന പരാമർശങ്ങൾ രാജ്യതാൽപര്യത്തിനെതിരും ദേശദ്രോഹവുമാണ്.
െപാലീസ് അന്വേഷണങ്ങളുടെ വെളിച്ചത്തില്‍ ഹൈകോടതി തള്ളിയ ലവ് ജിഹാദ് ആരോപണം വീണ്ടുമുയര്ത്തുന്നതിലൂടെ രാജ്യത്തിെൻറ നിയമ, നീതി സംവിധാനങ്ങളെയാണ് മുന്‍ െപാലീസ് മേധാവി വെല്ലുവിളിക്കുന്നത്. കേരളത്തിലും ദേശീയതലത്തിലും നിരവധി കലാപങ്ങള്‍ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്ത ആർ.എസ്.എസ് അപകടകരമല്ലെന്നും പശുവിെൻറ പേരില്‍ കൊലചെയ്യപ്പെടുന്നതിനെതിരെയുള്ള പ്രസംഗങ്ങളാണ് പ്രശ്നമെന്നുമുള്ള സെന്‍കുമാറിെൻറ നിലപാട് കടുത്ത മുസ്ലിം വിരുദ്ധതയാണ് വെളിപ്പെടുത്തുന്നത്. കേരളത്തിെൻറ ജനസംഖ്യ ഘടന തകരുന്നുവെന്ന പരാമർശം ഏതു വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണം.
സംഘ്പരിവാർ കാലങ്ങളായി തുടരുന്ന ആരോപണം ആവർത്തിക്കുകയാണ് സെൻകുമാർ ചെയ്യുന്നത്. കേരളത്തിലെ ജനസംഖ്യ വ്യതിയാനങ്ങളെ സംബന്ധിച്ച നരവംശശാസ്ത്രപരവും സാമൂഹിക ശാസ്ത്രപരവുമായ പഠനങ്ങൾക്ക് തീർത്തും വിരുദ്ധമാണ് സെൻകുമാറിെൻറ പരാമർശമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉന്നത െപാലീസ് ഉദ്യോഗസ്ഥരടക്കം കടുത്ത വര്‍ഗീയതയും വംശീയതയും മനസ്സില്‍ സൂക്ഷിക്കുന്നവരാണ് എന്ന വസ്തുതയാണ് വിവാദ അഭിമുഖത്തിലൂടെ വ്യക്തമായത്.
പൊലീസ് സേനക്കകത്തെ വർഗീയവത്കരണെത്തയും മുസ്ലിം വിരുദ്ധതയെയും ലാഘവത്തോടെ കാണുന്ന സമീപനം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. ഇത്തരം പ്രവണതകൾക്കെതിരെ ജാഗ്രത്തായ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകും.
മതനിരപേക്ഷ പൊലീസ് സംവിധാനം സംരക്ഷിക്കുന്നതിന് പൊതുസമൂഹം രംഗത്തുവരണമെന്നും മുഹമ്മദലി ആവശ്യപ്പെട്ടു.
കേസെടുക്കണം –ഹമീദ് വാണിയമ്പലം
തിരുവനന്തപുരം: വർഗീയ പരാമർശങ്ങൾ നടത്തിയതിന് കേരള പൊലീസ് മുൻമേധാവി ടി.പി. സെൻകുമാറിെനതിരെ കേസെടുക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു.
കോടതിേപാലും ഇല്ല എന്ന് വിധിച്ച ലൗജിഹാദ് ഉണ്ടെന്നും കേരളത്തിലെ മുസ്ലിം ജനസംഖ്യ ആപത്കരമായി വർധിക്കുെന്നന്നുമുള്ള അദ്ദേഹത്തിെൻറ അഭിപ്രായപ്രകടനങ്ങൾ ഗൗരവതരമാണ്. രാജ്യത്ത് നടക്കുന്ന പശുഭീകരതക്കെതിരെ ജനാധിപത്യപരമായി പ്രതികരിക്കുന്നവരാണ് അപകടകാരികളെന്ന തരത്തിലുള്ള അദ്ദേഹത്തിെൻറ വാദം അസഹിഷ്ണുതയും മതഭീകരതയും രാജ്യത്ത് പടർത്തുന്ന സംഘ്പരിവാറിെൻറ അതേ വാദമാണ്. ആർ.എസ്.എസ് വർഗീയത ദേശീയ സ്പിരിറ്റിലാണെന്ന അഭിപ്രായമാകെട്ട രാജ്യത്തെ ഭരണഘടനക്കും നിയമവാഴ്ചക്കുമെതിരാണ്. സംഘ്പരിവാർ പാളയത്തിലേക്ക് പോകുന്നതിന് മുന്നോടിയായി സെൻകുമാർ നടത്തുന്ന വർഗീയ വിഷംചീറ്റലാണിത്.
കേരള സർക്കാർ ഇത് ഗൗരവത്തിലെടുക്കണം. പൊലീസ് മേധാവിയായിരിക്കെ സെൻകുമാർ നടത്തിയ എല്ലാനീക്കങ്ങളും പരിശോധിച്ച് സർക്കാർ തിരുത്തലുകൾ വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേസെടുക്കണം –യൂത്ത് ലീഗ്
തൃശൂർ: മതസ്പർധ വളർത്തുന്ന പ്രസ്താവന നടത്തിയ മുൻ ഡി.ജി.പി ടി.പി. സെൻകുമാറിനെതിരെ കേസെടുക്കണമെന്ന് മുസ്്ലിം യൂത്ത്് ലീഗ് ആവശ്യപ്പെട്ടു. വിഷയത്തിൽ തിങ്കളാഴ്ച ഡി.ജി.പിക്ക് പരാതി നൽകും. നടപടി ഉണ്ടായില്ലെങ്കിൽ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.െക. ഫിറോസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
രാജ്യവ്യാപകമായി വർഗീയ ധ്രുവീകരണം ഉണ്ടാക്കുന്നതിന് സംഘ്പരിവാർ നിയോഗിച്ച ഉദ്യോഗസ്ഥരിൽപെട്ടതാണോ സെൻകുമാറെന്ന് അന്വേഷിക്കണം. ലൗ ജിഹാദ് യഥാർഥ്യമാണെന്ന പ്രസ്താവനയിലൂടെ അദ്ദേഹം ആർ.എസ്.എസിെൻറ ലൗഡ് സ്പീക്കറാണെന്ന് തെളിയിച്ചു. സംസ്ഥാനത്ത് 100 കുട്ടികൾ ജനിക്കുമ്പോൾ 42 പേർ മുസ് ലിംകളാണെന്ന് പറഞ്ഞതിെൻറ വസ്തുത വ്യക്തമാക്കണം. അദ്ദേഹം പറഞ്ഞാൽ ഐ.എസും ആർ.എസ്.എസും രണ്ടാകില്ല. ഒരു നാണയത്തിെൻറ ഇരു വശങ്ങളാണവ. ഹിന്ദു സമുദായം ആർ.എസ്.എസിനെതിരെ പ്രതികരിക്കുന്നത് പോലെ ഐ.എസിനെ പ്രതിരോധിക്കാൻ മുസ്ലിം സമുദായവും ഒറ്റക്കെട്ടായി രംഗത്തിറങ്ങിയിട്ടുണ്ട്. മുസ്ലിംകളിലും നല്ലവരുണ്ടെന്ന സർട്ടിഫിക്കറ്റ് സെൻകുമാർ പോക്കറ്റിൽ വെച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.
വിദേശത്ത് മരണപ്പെടുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് 48 മണിക്കൂർ മുമ്പ് മരണ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന കേന്ദ്ര സർക്കുലർ അടിയന്തരമായി പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് കെ.കെ. അഫ്സൽ, ജനറൽ സെക്രട്ടറി എ.എം. സനോറിൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.