തച്ചങ്കരിക്കെതിരെ കടുത്ത വിമർശനവുമായി സെൻകുമാർ
text_fieldsതിരുവനന്തപുരം: എ.ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരി പൊലീസ് ആസ്ഥാനത്തെ കള്ളനാണെന്ന് മുൻ പൊലീസ് മേധാവി ഡോ.ടി.പി. സെൻകുമാർ. പൊലീസ് നടപടിക്രമങ്ങളെക്കുറിച്ച് അറിവുള്ള ഉദ്യോഗസ്ഥനെയല്ല പൊലീസ് ആസ്ഥാനത്ത് സർക്കാർ നിയമിച്ചത്. ന്യൂറോ സർജനെ വേണ്ടിടത്ത് ഒരു കശാപ്പുകാരനെ െവച്ചതായാണ് തനിക്ക് അതിനെ താരതമ്യംചെയ്യാൻ തോന്നുന്നത്. തച്ചങ്കരിയുമായി വാക്കുതർക്കമുണ്ടായി എന്നത് സത്യമാണ്. അദ്ദേഹത്തിനെതിരായി നടന്ന അന്വേഷണങ്ങളുടെ ഫയലുകൾ പൊലീസ് ആസ്ഥാനത്തുനിന്ന് നിയമവിരുദ്ധമായി കടത്തി. വിഷയത്തിൽ തച്ചങ്കരിക്കെതിരെ ഔദ്യോഗിക രഹസ്യനിയമം അനുസരിച്ച് കേസെടുക്കണം. ഹൈകോടതി ആവശ്യപ്പെട്ടാൽ പൊലീസ് ആസ്ഥാനത്ത് തച്ചങ്കരിയുടെ നിയമനത്തെ സംബന്ധിച്ച് സത്യവാങ്മൂലം നൽകാൻ തയാറാണെന്നും സ്വകാര്യ ചാനലുകൾക്ക് നൽകിയ അഭിമുഖത്തിൽ സെൻകുമാർ പറഞ്ഞു.
ചീഫ് സെക്രട്ടറി നളിനി നെറ്റോ, ഐ.എം.ജി ഡയറക്ടർ ജേക്കബ് തോമസ്, എ.ഡി.ജി.പി ടോമിൻ തച്ചങ്കരി എന്നിവരാണ് ഈ സർക്കാറിെൻറ പരാജയം. പ്രായോഗികവിവരം പോലുമില്ലാത്ത മൂവരും കൂടിയാണ് സർക്കാറിനെ ഏറ്റവുംകൂടുതൽ പേരുദോഷം കേൾപ്പിച്ചത്. ചീഫ് സെക്രട്ടറി നളിനി നെറ്റോ വൈരാഗ്യബുദ്ധിയോടെയാണ് തന്നോട് പെരുമാറിയത്. അപ്രതീക്ഷിതമായി എസ്.എം. വിജയാനന്ദ് ചീഫ് സെക്രട്ടറി സ്ഥാനത്തേെക്കത്തിയതാണ് തന്നോടുള്ള വിരോധത്തിന് കാരണമെന്ന് വിശ്വസിക്കുന്നു. തന്നെ പൊലീസ് മേധാവി സ്ഥാനത്തുനിന്ന് നീക്കാൻ മൂന്ന് ഫയലുകളിൽ നളിനി നെറ്റോ കൃത്രിമംകാട്ടിയതായും സെൻകുമാർ ആരോപിച്ചു.
ജേക്കബ് തോമസ് തികഞ്ഞ ഹിപ്പോക്രാറ്റാണ്. കർണാടകയിൽ മരം വെട്ടിയിട്ട് കേരളത്തിലെത്തി പരിസ്ഥിതിസ്നേഹം പറയുകയാണ്. ജേക്കബ് തോമസിനെതിരെ വിജിലൻസിൽ ദ്രുതപരിശോധന നടക്കുന്ന ഘട്ടത്തിലാണ് അദ്ദേഹം വിജിലൻസ് മേധാവിയായി ചുമതലയേൽക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.