‘ഐ.എ.എസ് നന്മ മരമാണ് പ്രശാന്ത് ബ്രോ, ബ്രോയുടെ ഭീഷണി പോക്കറ്റിൽ ഇടണം’ -പ്രശാന്തിനെതിരെ തോമസ് ഐസക്കിന്റെ അഡീ. പ്രൈവറ്റ് സെക്രട്ടറി
text_fieldsതിരുവനന്തപുരം: കൃഷി വകുപ്പ് സ്പെഷൽ സെക്രട്ടറി എൻ. പ്രശാന്ത് ഐ.എ.എസിനെതിരെ മുൻ ധനമന്ത്രി തോമസ് ഐസക്കിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയും. കോഴിക്കോട് കലക്ടറായിരിക്കെ പ്രശാന്ത് ഫണ്ട് മാറ്റി കാർ വാങ്ങിയെന്നും റിപ്പോർട്ട് തയ്യാറാക്കിയ അഡീഷണൽ സെക്രട്ടറിയെ പ്രശാന്ത് ഭീഷണിപ്പെടുത്തിയെന്നും ഗോപകുമാർ മുകുന്ദൻ ഫേസ്ബുക്കിൽ ആരോപിച്ചു.
എന്‍. പ്രശാന്ത് കോഴിക്കോട് ബ്രോ ആയിരുന്ന കാലത്ത് പുഴ സംരക്ഷണത്തിനോ മറ്റോ ഉള്ള ഫണ്ട് എടുത്ത് കാറു വാങ്ങി. ധനകാര്യ നോൺ ടെക്നിക്കൽ പരിശോധനാ വിഭാഗം ഇക്കാര്യം കണ്ടെത്തി റിപ്പോർട്ട് എഴുതി. ഒരു അഡീഷണൽ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അയാളെ ഈ നന്മമരം ഭീഷണിപ്പെടുത്തിയത് നേരിട്ടറിയാമെന്നും ഗോപകുമാര്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.
‘ആഴക്കടൽ യാനങ്ങളുടെ നിർമ്മാണത്തിനായി തെരഞ്ഞെടുപ്പടുപ്പിൻ്റെ തലേന്നോ മറ്റോ സർക്കാരുമായി ആലോചിക്കാതെ 5000 കോടി രൂപയുടെ ധാരണാ പത്രം ഒപ്പു വെച്ച IAS നന്മ മരമാണ് പ്രശാന്ത് ബ്രോ എന്ന കഥാപാത്രം . അവിടെ നിന്നില്ല ആ ധാരണാ പത്രം പഴയ തന്റെ ബോസായ ചെന്നിത്തലയ്ക്ക് ചോർത്തി കൊടുത്തു.
എന്നെ വിളിച്ചിരുന്നു പല വട്ടം. അയാളെ (അഡീഷണൽ സെക്രട്ടറിയെ) ഭള്ളു പറഞ്ഞു കൊണ്ടുള്ള വിളി. അയാൾ അയാളുടെ ജോലിയല്ലേ ചെയ്യുന്നത് എന്നു സാമാന്യം കടുപ്പിച്ചു തന്നെ ചോദിക്കുകയും ചെയ്തു. ആ അഡീഷണൽ സെക്രട്ടറിയെ കൈകാര്യം ചെയ്യും എന്നായിരുന്നു ഭീഷണി. ഞങ്ങളുടെ കൂടെ ഉത്തമബോധ്യത്തിൽ ചെയ്ത ജോലിയുടെ പേരിൽ ഞങ്ങളുള്ളപ്പോൾ ഒന്നും ചെയ്യില്ല എന്നു ചിരിച്ചു കൊണ്ട് പറയുകയും ചെയ്തു. ധനകാര്യ സെക്രട്ടറിയായിരുന്ന സീനിയർ ഐ.എ.എസുകാരനാണ് എന്നോട് പിന്നീട് സംസാരിച്ചത്. ബ്രോയുടെ ഭീഷണി പോക്കറ്റിൽ ഇടണം എന്നു തന്നെ പറഞ്ഞതോർമ്മയുണ്ട്’’ -ഗോപകുമാര്‍ പറയുന്നു.
നേരത്തെ മുന്‍ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയും എന്‍. പ്രശാന്തിനെതിരെ രംഗത്ത് എത്തിയിരുന്നു. ആഴക്കടല്‍ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണത്തിന് പിന്നില്‍ പ്രശാന്താണെന്നായിരുന്നു മെഴ്‌സിക്കുട്ടിയമ്മ ആരോപിച്ചിരുന്നത്. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന പ്രശാന്ത് നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയായിരുന്നു ആഴക്കടല്‍ വില്‍പ്പനയെന്ന ആരോപണമെന്നും ഇതിന്റെ ലക്ഷ്യം തീരദേശ മണ്ഡലങ്ങള്‍ യുഡിഎഫിന് ഉറപ്പാക്കുക എന്നതായിരുന്നുവെന്നുമാണ് മെഴ്‌സിക്കുട്ടിയമ്മ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ മേഴ്സിക്കുട്ടിയമ്മ ആരാണെന്നായിരുന്നു പ്രശാന്തിന്റെ പരിഹാസം.
ഐഎഎസ് തലപ്പത്തെ പോരിൽ എൻ. പ്രശാന്തിനെതിരെ സർക്കാർ അച്ചടക്ക നടപടി ആലോചിക്കുന്നതിനിടെയാണ് മുൻമന്ത്രിയുടെയും മറ്റൊരു മുന്‍മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെയും വിമര്‍ശനങ്ങള്‍ വരുന്നത്.
ഗോപകുമാർ മുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:
ആഴക്കടൽ യാനങ്ങളുടെ നിർമ്മാണത്തിനായി തെരഞ്ഞെടുപ്പടുപ്പിൻ്റെ തലേന്നോ മറ്റോ സർക്കാരുമായി ആലോചിക്കാതെ 5000 കോടി രൂപയുടെ ധാരണാ പത്രം ഒപ്പു വെച്ച IAS നന്മ മരമാണ് പ്രശാന്ത് ബ്രോ എന്ന കഥാപാത്രം . അവിടെ നിന്നില്ല ആ ധാരണാ പത്രം പഴയ തൻ്റെ ബോസായ ചെന്നിത്തലയ്ക്ക് ചോർത്തി കൊടുത്തു.
ഓരോ സീനുകളായി നാടകം അരങ്ങേറി. ഒന്നാം പിണറായി സർക്കാരിലെ ഏറ്റവും ബോൾഡ് ആയ മന്ത്രിമാരിൽ മുമ്പിലാണ് ശ്രീമതി മേഴ്സികുട്ടിയമ്മയുടെ സ്ഥാനം. 15 ശതമാനം വോട്ടുണ്ടായിരുന്ന BJP വോട്ട് 3 ശതമാനമായി കുറഞ്ഞു. അങ്ങനെ പ്രശാന്തിൻ്റെ കാർമ്മികത്വത്തിൽ കോൺഗ്രസ് - ബി ജെ പി സംയുക്ത സ്ഥാനാർത്ഥി വിഷ്ണുനാഥ് ജയിച്ചു. തീരദേശ മണ്ഡലങ്ങളിൽ പൊതുവിൽ ഈ കുതന്ത്രം പക്ഷെ ഏശിയില്ല.
ഈ നന്മ മരം കോഴിക്കോട് ബ്രോ ആയിരുന്ന കാലത്ത് പുഴ സംരക്ഷണത്തിനോ മറ്റോ ഉള്ള ഫണ്ട് എടുത്ത് കാറു വാങ്ങി. ധനകാര്യ നോൺ ടെക്നിക്കൽ പരിശോധനാ വിഭാഗം ഇക്കാര്യം കണ്ടെത്തി റിപ്പോർട്ട് എഴുതി. റിപ്പോർട്ട് തയ്യാറാക്കുന്നത് ഒരു അഡീഷണൽ സെക്രട്ടറിയുടെ നേതൃത്വത്തിലാണ്. അയാളെ ഈ നന്മമരം ഭീഷണിപ്പെടുത്തിയത് നേരിട്ടറിയാം.
എന്നെ വിളിച്ചിരുന്നു പല വട്ടം. അയാളെ ഭള്ളു പറഞ്ഞു കൊണ്ടുള്ള വിളി. അയാൾ അയാളുടെ ജോലിയല്ലേ ചെയ്യുന്നത് എന്നു സാമാന്യം കടുപ്പിച്ചു തന്നെ ചോദിക്കുകയും ചെയ്തു. ആ അഡീഷണൽ സെക്രട്ടറിയെ കൈകാര്യം ചെയ്യും എന്നായിരുന്നു ഭീഷണി. ഞങ്ങളുടെ കൂടെ ഉത്തമബോധ്യത്തിൽ ചെയ്ത ജോലിയുടെ പേരിൽ ഞങ്ങളുള്ളപ്പോൾ ഒന്നും ചെയ്യില്ല എന്നു ചിരിച്ചു കൊണ്ട് പറയുകയും ചെയ്തു. ധനകാര്യ സെക്രട്ടറിയായിരുന്ന സീനിയർ ഐ.എ.എസുകാരനാണ് എന്നോട് പിന്നീട് സംസാരിച്ചത്. ബ്രോയുടെ ഭീഷണി പോക്കറ്റിൽ ഇടണം എന്നു തന്നെ പറഞ്ഞതോർമ്മയുണ്ട്.
ഉദ്യോഗസ്ഥ ബിംബങ്ങളെ ആരാധിക്കുന്ന ശുദ്ധാത്മാക്കൾക്ക് ഒരു പാo പുസ്തകമാണ് ഈ പ്രശാന്ത് എന്ന സിവിൽ സർവ്വീസ്കാരൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.