എ.സി. മൊയ്തീനെതിരെ ഗുരുതര ആരോപണവുമായി പി.വി. അൻവർ എം.എൽ.എ
text_fieldsചേലക്കര: എ.സി. മൊയ്തീനെതിരെ ആരോപണവുമായി പി.വി. അൻവർ എം.എൽ.എ. ചേലക്കരയിൽ സ്ഥാപനം നടത്തുന്ന പ്രമുഖ വ്യക്തിയെ കേസിൽ കുടുക്കിയശേഷം ഒത്തുതീർപ്പാക്കാൻ ബി.ജെ.പി ഒത്താശയോടെ ലക്ഷങ്ങൾ വാങ്ങിയെന്നാണ് ആരോപണം. അൻവറിന്‍റെ ഡി.എം.കെക്കെതിരെ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയതിനു പിന്നാലെയാണ് ആരോപണം.
സ്ഥാപനത്തിൽ ജോലി ചെയ്‌തിരുന്ന സ്ത്രീയുമായി ബന്ധപ്പെടുത്തിയുള്ള പരാതി ഒത്തുതീർപ്പാക്കാൻ ആദ്യം പത്തുലക്ഷം രൂപയാണ് വാങ്ങിയത്. പിന്നീട് യൂട്യൂബറെക്കൊണ്ട് വാർത്തകൊടുത്ത് ഭയപ്പെടുത്തി 25 ലക്ഷം ആവശ്യപ്പെട്ടു. ബി.ജെ.പി നേതാവാണ് ഇക്കാര്യത്തിൽ ഇടനില നിന്നത്. ആ വ്യക്തി പിന്നീട് ഹൈകോടതിയിൽ പോയി താൽക്കാലിക സ്റ്റേ വാങ്ങി. പിന്നീട് ജില്ല ക്രൈംബ്രാഞ്ച് അന്വേഷിച്ച് കേസ് അവസാനിപ്പിച്ചതായും പി.വി. അൻവർ ചേലക്കരയിൽ മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത ദിവസം മൊയ്തീനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവിടും. കരുവന്നൂർ അടക്കം വിഷയങ്ങളിൽ മൊയ്തീന്റെ പങ്ക് വെളിവാക്കുന്ന ഫോൺ സംഭാഷണങ്ങൾ പുറത്തുവിടും.
ഡി.എം.കെയുടെ പ്രചാരണ വാഹനം തടഞ്ഞ് ഡ്രൈവറെയും അനൗൺസറെയും മർദിച്ചു. കള്ളക്കേസിൽ ഏതു സമയത്തും ഞാൻ ജയിലിൽ പോകാം. എന്റെ സാന്നിധ്യം തെരഞ്ഞെടുപ്പ് സമയത്ത് ഇല്ലാതാക്കുകയെന്നത് അവരുടെ ആവശ്യമാണ്. വീട് വെച്ചുകൊടുക്കുന്നത് മൊയ്തീൻ തടയാൻ ശ്രമിച്ചു. ചേലക്കര മണ്ഡലത്തിൽ ആയിരം വീട് വെച്ചുകൊടുക്കുമെന്ന് പ്രഖ്യാപിച്ചത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനമാണെന്ന് കാണിച്ചാണ് അൻവറിനെതിരെ എ.സി. മൊയ്തീൻ ഇലക്ഷൻ കമീഷന് പരാതി നൽകിയത്. എന്നാൽ, എൻ.കെ. സുധീർ സ്വതന്ത്ര സ്ഥാനാർഥിയായതിനാൽ പ്രഖ്യാപനം പെരുമാറ്റച്ചട്ടലംഘനത്തിന്റെ പരിധിയിൽ വരില്ലെന്നാണ് അൻവർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.