ബലാത്സംഗ കേസ്: എൽദോസ് കുന്നപ്പിള്ളിക്കെതിരെ ഗൗരവ അന്വേഷണം, നടപടി -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളിക്കെതിരായ ബലാത്സംഗ പരാതിയിൽ ഗൗരവമായ അന്വേഷണവും നടപടികളുമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗൗരവമായ പരാതിയാണ് വന്നത്. പരാതിയിൽ ഗൗരവമുള്ള നിലപാട് തന്നെ സർക്കാർ സ്വീകരിക്കും. പാർട്ടിയുടെ കാര്യം അവർ തീരുമാനിക്കേണ്ടതാണ്. എന്തുകൊണ്ട് തീരുമാനം എടുക്കാനാകുന്നില്ല എന്ന് മനസ്സിലാക്കാൻ വിഷമമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിഴിഞ്ഞം തുറമുഖം അടച്ചുപൂട്ടണമെന്ന സമരക്കാരുടെ ആവശ്യം അംഗീകരിക്കാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഏഴ് ആവശ്യങ്ങളിൽ ആറിലും തീരുമാനമായിരുന്നു. വിഴിഞ്ഞം തുറമുഖം അടച്ചുപൂട്ടണമെന്ന ഒറ്റക്കാര്യത്തിലാണ് തീരുമാനം ആകാതിരുന്നത്. തീരുമാനങ്ങളിലേക്ക് എത്തുകയില്ല എന്നതാണ് നടന്ന ചർച്ചയുടെ അനുഭവം. തീരുമാനം ആകുന്നുവെന്ന നില ചർച്ചയിലുണ്ടാവുകയും പിന്നീട് സമരം തുടരുക എന്ന നിലയുമാണ് ഉണ്ടാകുന്നത്. ന്യായമായ നിലയല്ല ഇക്കാര്യത്തിൽ ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.