എസ്.ഇ.ആർ.ടി ലൈബ്രറി രാജ്യത്തിന് മാതൃക -മന്ത്രി ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: എൺപതിനായിരത്തിലധികം പുസ്തകങ്ങളും ദേശീയ- അന്തർദേശീയ ജേണലുകളും ഓൺലൈൻ ഡേറ്റാബേസും ഉൾപ്പെടുന്ന എസ്.ഇ.ആർ.ടി ലൈബ്രറി സംവിധാനം രാജ്യത്തിന് മാതൃകയാണെന്ന് മന്ത്രി വി. ശിവൻകുട്ടി. എസ്.ഇ.ആർ.ടി ലൈബ്രറിയിൽ സജ്ജീകരിച്ച ഡിജിറ്റൽ ആർകൈവ്സിന്റെയും ഇ-ഓഫിസിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അവർ.
എസ്.ഇ.ആർ.ടി ഡയറക്ടർ ഡോ. ആർ.കെ. ജയപ്രകാശ്, സമഗ്ര ശിക്ഷ കേരളം സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ. എ.ആർ. സുപ്രിയ, കൈറ്റ്സ് സി.ഇ.ഒ കെ. അൻവർ സാദത്ത്, സ്കോൾ കേരള വൈസ് ചെയർമാൻ പി. പ്രമോദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.