സിറം ഇൻസ്റ്റിറ്റ്യൂട്ട് വാക്സിൻ കുറഞ്ഞ വിലക്ക് വിദേശത്ത് വിൽക്കുേമ്പാൾ സംസ്ഥാനങ്ങളിൽ നിന്ന് കൂടിയ വില ഈടാക്കുന്നു -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: സംസ്ഥാനങ്ങളിൽനിന്ന് കോവിഷീൽഡ് വാക്സിന് ഇൗടാക്കുന്നതിനെക്കാൾ കുറഞ്ഞ വിലയാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് വിദേശ രാജ്യങ്ങളിൽനിന്ന് വാങ്ങുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡോസിന് 150 രൂപ നിരക്കിൽ തന്നെ കമ്പനി ലാഭമുണ്ടാക്കുന്നുണ്ടെന്നാണ് വിതരണം ആരംഭിച്ച സമയത്ത് സിറം ഇൻസ്റ്റിറ്റ്യൂട്ട് അഭിപ്രായപ്പെട്ടത്. അന്ന് ലാഭമുണ്ടാകുന്ന നില ഇത്ര മാറിയതെങ്ങനെയെന്നറിയിെല്ലന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പ്രതികരിച്ചു.
ഒരേ വാക്സിന് മൂന്ന് വിലയാണ് പറഞ്ഞിട്ടുള്ളത്. സ്വകാര്യ ആശുപത്രികൾ കോവിഷീൽഡ് വാക്സിൻ ഒരു ഡോസിന് 600 രൂപ (എട്ട് ഡോളർ) നൽകണമെന്ന തീരുമാനം നടപ്പായാൽ ലോകത്ത് ഏറ്റവും വലിയ വിലയിൽ വാക്സിൻ നൽകുന്ന രാജ്യമായി ഇന്ത്യ മാറും.
േകന്ദ്രത്തിന് 150, സംസ്ഥാനത്തിന് 400, സ്വകാര്യ ആശുപത്രികൾക്ക് 600 രൂപക്കുമാണ് നൽകുന്നത്. 18 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിൻ സ്വീകരിക്കാമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇൗ വില നിശ്ചയം. സംസ്ഥാനങ്ങൾക്ക് സിറം ഇൻസ്റ്റിറ്റ്യൂട്ട് നിശ്ചയിച്ച 400 രൂപ എന്ന വില പോലും യു.എസ്, യു.കെ, യൂറോപ്യൻ യൂനിയൻ എന്നിവിടങ്ങളിൽ സർക്കാറുകൾ നേരിട്ട് വാങ്ങുന്ന വിലയെക്കാൾ കൂടുതലാണ്. ബംഗ്ലാദേശ്, സൗദി, ദക്ഷിണാഫ്രിക്ക എന്നിവ ഇതിലും കുറഞ്ഞ വിലയാണ് സിറം ഇൻസ്റ്റിറ്റ്യൂട്ടിന് നൽകുന്നതെന്നും റിപ്പോർട്ടുണ്ട്. ഇൗ രാജ്യങ്ങളിൽ മിക്കതിലും സർക്കാർ ചെലവ് ഏെറ്റടുത്ത് വാക്സിൻ ജനങ്ങൾക്ക് സൗജന്യമായാണ് നൽകുന്നത്. സിറം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ബംഗ്ലാദേശ് നേരിട്ട് വാക്സിൻ വാങ്ങുന്നുണ്ട്. അത് നാല് ഡോളർ, അതായത് ഏകദേശം 300 രൂപ നൽകിയിട്ടാണെന്ന് റോയിേട്ടഴ്സ് റിപ്പോർട്ട് ചെയ്യുന്നു. പക്ഷേ, വാക്സിന് വില ഇൗടാക്കുന്നത് ന്യായമല്ലെന്നാണ് സംസ്ഥാനത്തിെൻറ നിലപാട്. ഇേപ്പാൾ പ്രഖ്യാപിച്ചത് ന്യായവിലയുമല്ല. ഇൗ വസ്തുതകൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് ശനിയാഴ്ചയും കത്ത് അയച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.