സെർവറിന് ശേഷിയില്ല: ആധാരം അപ്ലോഡിങ് നിർത്തി
text_fieldsതിരുവനന്തപുരം: കൊട്ടിഗ്ഘോഷിച്ച് തുടങ്ങിയ ആധാരം ഒാൺലൈൻ അപ്ലോഡിങ് സംവിധാനം രജിസ്ട്രേഷൻ വകുപ്പ് നിർത്തിവെച്ചു. സെർവറിന് ശേഷിയില്ലെന്നാണ് പറയുന്ന ന്യായം.
ഇതോടെ കൈമാറ്റം രജിസ്റ്റർ ചെയ്യുന്ന ആധാരങ്ങളുടെ ഓൺലൈൻ പോക്കുവരവ് സ്തംഭനത്തിലായി. രജിസ്റ്റർ ചെയ്തുവാങ്ങുന്ന ഭൂമി പോക്കുവരവ് ചെയ്ത് നികുതി അടച്ചുകിട്ടുന്നതിനായി ഇനി ഉടമകൾ ബുദ്ധിമുട്ടും.സെർവറിന് ശേഷിയില്ലാത്തതിനാൽ ആധാരങ്ങൾ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യേണ്ടതില്ലെന്നാണ് രജിസ്റ്ററിങ് ഉദ്യോഗസ്ഥർക്ക് വകുപ്പിൽനിന്ന് ലഭിച്ച നിർദേശം.
രജിസ്റ്റർ ചെയ്യുന്ന ആധാരങ്ങൾ അതേ ദിവസംതന്നെ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യുന്ന സംവിധാനം ഇൗ വർഷം ജനുവരി ഒന്നിനാണ് പ്രാബല്യത്തിൽ വന്നത്. എന്നാൽ ഓണാവധി കഴിഞ്ഞ് ഒാഫിസുകൾ തുറന്നതോടെ ആധാരങ്ങളുടെ രജിസ്േട്രഷൻ ക്രമാതീതമായി വർധിച്ചു.
പല സബ് രജിസ്ട്രാർ ഒാഫിസുകളിലും ആധാരങ്ങൾ അപ്ലോഡ് ചെയ്യുന്നതിന് ബുദ്ധിമുട്ടായി. പിന്നാലെയാണ് അപ്ലോഡിങ് നിർത്തിവെക്കാൻ നിർദേശം വന്നത്. ഇതുകാരണം ഓണത്തിനുശേഷം രജിസ്റ്റർ ചെയ്ത പല ആധാരങ്ങളുടെ ഓൺലൈൻ പോക്കുവരവും നിലച്ചു.
രജിസ്റ്റർ ചെയ്യുന്ന പ്രമാണങ്ങൾ തൽക്കാലം സ്കാൻ ചെയ്ത് കമ്പ്യൂട്ടറിൽ സുരക്ഷിതമായി സൂക്ഷിക്കാനാണ് നിർദേശം. വേണ്ടത്ര കമ്പ്യൂട്ടറുകൾ ഇല്ലാതെ ബുദ്ധിമുട്ടുകയാണ് പല സബ് രജിസ്ട്രാർ ഒാഫിസുകളും. ഇൗ പ്രതിസന്ധി നിലനിൽക്കുേമ്പാഴാണ് ആധാരങ്ങൾ സ്കാൻ ചെയ്ത് കമ്പ്യൂട്ടറുകളിൽ സൂക്ഷിക്കാനുള്ള നിർദേശം.
ചില ഒാഫിസുകളിൽ വൈദ്യുതി പോയാൽ രജിസ്േട്രഷൻതന്നെ നിലക്കുന്ന സ്ഥിതിയാണ്.
ഇതിനിടെ, കോവിഡിെൻറ പേരിൽ ദിവസം രജിസ്റ്റർ ചെയ്യാവുന്ന ആധാരങ്ങളുടെ എണ്ണം 15 ആക്കി നിജപ്പെടുത്തി. ദിവസവും 40ലേറെ ആധാരങ്ങൾ രജിസ്റ്റർ ചെയ്തിരുന്ന ഒാഫിസുകളിൽ ഇതോടെ ഇടപാടുകാർ ബുദ്ധിമുട്ടിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.