സേവന നടത്തിപ്പ്: ഇടനിലക്കാരെ തേടി മോട്ടോര്‍വാഹനവകുപ്പ്
text_fieldsതിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് പുതുക്കല്‍, വാഹനങ്ങളുടെ നികുതി അടക്കല്‍ ഉൾപ്പെടെ സേവനങ്ങൾക്ക് മോേട്ടാർവാഹനവകുപ്പ് ഇടനിലക്കാരെ തേടുന്നു. റോഡപകടങ്ങളിലും മറ്റും സാരമായി പരിക്കേറ്റ് ഉപജീവനം മുട്ടിയവർക്ക് സഹായമേകുന്നതിനാണ് ഇൗ വിഭാഗത്തിലുള്ളവരെ ഏജൻസി എന്ന സ്വഭാവത്തിൽ നിയോഗിക്കുന്നത്. 'സേവനസഹായ കേന്ദ്രങ്ങൾ' എന്ന പേരിൽ തദ്ദേശസ്ഥാപന പരിധിയിലാണ് ഇവ പ്രവർത്തിക്കുക. ആദ്യഘട്ടമെന്ന നിലയിൽ തലസ്ഥാനജില്ലയിലാണ് സംവിധാനം ആരംഭിക്കുന്നത്. ഇതിനായുള്ള അപേക്ഷയും ഇതിനോടകം ക്ഷണിച്ചുകഴിഞ്ഞു.
അംഗീകാരം ലഭിക്കുന്നവർക്ക് വാഹന്‍-സാരഥി പോർട്ടലുകളിൽ പരിശീലനം നൽകലാണ് ആദ്യപടി. മോേട്ടാർ വാഹനവകുപ്പിെൻറ ഒാൺലൈൻ സേവനങ്ങൾ പരിചയെപ്പടുത്തും. ഇവർക്ക് തിരിച്ചറിയൽ കാർഡുകളും അനുവദിക്കും. 'സേവന സഹായ കേന്ദ്രങ്ങൾ' എന്ന പേരിൽതന്നെ ഇവർക്ക് ബോർഡ് വെച്ച് പ്രവർത്തിക്കാം. ഒാരോ സേവനങ്ങൾക്കുമുള്ള സർവിസ് ചാർജ് മോേട്ടാർ വാഹനവകുപ്പ് നിശ്ചയിച്ച് നൽകും. കമ്പ്യൂട്ടർ, ഇൻറർനെറ്റ് കണക്ഷൻ, സ്കാനർ, പ്രിൻറർ അടക്കം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൽ അപേക്ഷകെൻറ ചുമതലയാണ്. ഫീസുകളും പിഴകളുമെല്ലാം അടക്കുന്നതിനുള്ള ഒാൺലൈൻ ബാങ്കിങ് സൗകര്യവും ഉണ്ടായിരിക്കണം. മോേട്ടാർവാഹനവകുപ്പ് ഓഫിസുകളിലെ ഇ-സേവ കേന്ദ്രങ്ങള്‍ക്ക് പുറമെയാണ് പുതിയ സംവിധാനം വരുന്നത്. പ്രാദേശികകേന്ദ്രങ്ങള്‍ നിലവില്‍ വന്നാലും ഓണ്‍ലൈനില്‍ നേരിട്ട് അപേക്ഷ സമർപ്പിക്കാനുള്ള സൗകര്യം ജനങ്ങള്‍ക്കുണ്ടാകും.
വാഹനാപകടങ്ങളില്‍ പരിക്കേറ്റ് അവശത അനുഭവിക്കുന്ന അനേകരുണ്ട്. പലര്‍ക്കും നേരേത്ത ചെയ്തിരുന്ന ജോലികള്‍ ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്. ഇത്തരക്കാര്‍ക്ക് ഉപജീവനത്തിന് വഴിയൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. തിരുവനന്തപുരം, നെയ്യാറ്റിന്‍കര, പാറശ്ശാല, കഴക്കൂട്ടം, കാട്ടാക്കട ഓഫിസുകളിലേക്കാണ് നിലവിൽ അപേക്ഷ ക്ഷണിച്ചത്. സംസ്ഥാനവ്യാപകമായി അപേക്ഷകള്‍ ഉടന്‍ സ്വീകരിച്ച് തുടങ്ങുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.