കല്ലായിക്കടവത്തെ കനിവാണീ ഫഹദ്
text_fieldsകോഴിക്കോട്: ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമെന്താണെന്ന് ചോദിച്ചാൽ കോഴിക്കോട് കല്ലായിക്കാരൻ ഫഹദ് പറയുന്നത് ‘എനിക്ക് കുറേ മനുഷ്യരുടെ ജീവൻ രക്ഷിക്കണ’മെന്നാണ്. എവിടെയും രക്ഷകനാവാൻ ഫയർമാൻ ജോലി സ്വപ്നം കണ്ട് കാത്തിരിക്കുന്നതിനിടയിലാണ് കോവിഡ് കാലം വന്നത്. അതോടെ സന്നദ്ധസേവനത്തിനായി കല്ലായി പന്നിയങ്കര ഖദീജ മൻസിലിൽനിന്ന് ഇറങ്ങിയതാണ് ഉമ്മർ കോയയുടെയും ആമിനയുടെയും ആറു മക്കളിൽ ഇളയവനായ ടി. ഫഹദ്. വയസ്സ് 26.
ജോലി തൽക്കാലം ആംബുലൻസ് ഡ്രൈവർ. പണിയെടുക്കുന്നത് കൂലി കിട്ടാനല്ല. രോഗികളെയും പ്രയാസമനുഭവിക്കുന്നവരെയും സഹായിക്കണമെന്ന കടുത്ത ആഗ്രഹം െകാണ്ടുമാത്രം. അഗ്നിശമന സേനയുടെ സന്നദ്ധ വളൻറിയർകൂടിയാണ്. പി.എസ്.സിയുടെ ഫയർമാൻ ടെസ്റ്റ് കഴിഞ്ഞ തവണ നേരിയ മാർക്ക് വ്യത്യാസത്തിൽ പാസാവാനായില്ല. അടുത്ത തവണ പരീക്ഷ എഴുതിയാൽ ഫയർമാെൻറ യൂനിഫോം കിട്ടുമെന്ന് ഉറച്ച ആത്മവിശ്വാസം. രണ്ടു മാസത്തിലേറെയായി രാപകലില്ലാതെ കോവിഡ് നിരീക്ഷണത്തിലുള്ളവർക്കും രോഗികൾക്കും സേവനവുമയി പരക്കം പാച്ചിലിലാണ് ഇൗ യുവാവ്.
ആംബുലൻസ് ഡ്രൈവറുടെ റോളിലാണെങ്കിലും വളണ്ടിയർ ട്രെയിനർ, കോ-ഒാർഡിനേറ്റർ, കൗൺസലർ എന്നീ നിലകളിലെല്ലാം മികവാർന്ന സേവനം. കോഴിക്കോട് കോർപറേഷെൻറ കോവിഡ് എൻഫോഴ്സ്മെൻറ് സ്ക്വാഡിന് ഫഹദിനോട് അങ്ങേയറ്റത്തെ ആദരവാണ്. ഏതു പ്രതിസന്ധിഘട്ടങ്ങളിലും ഫഹദിെൻറ സേവനം വിസ്മയിപ്പിക്കുമെന്ന് ഉദ്യോഗസ്ഥരെല്ലാം ഒരേ സ്വരത്തിൽ പറയും.
ആംബുലൻസിൽ രോഗികളെ െകാണ്ടുപോവാനും ക്വാറൻറീനിൽ കഴിയുന്നവർക്ക് ഭക്ഷണമെത്തിക്കാനും മരുന്നെത്തിക്കാനും വിശ്രമമില്ലാത്ത ഒാട്ടം. ഇതിനിടയിൽ മെഡിക്കൽ േകാളജിനടുത്ത കോവിഡ് കെയർ സെൻററിലെ വയോധികന് രോഗം സ്ഥിരീകരിച്ചതോടെ അയാളെ പരിചരിച്ച ഫഹദിനും 14 ദിവസം സമ്പർക്കവിലക്കിൽ കഴിയേണ്ടിവന്നു. അതുകഴിഞ്ഞ് വീണ്ടും സേവനപാതയിൽ. ഇൗദുൽ ഫിത്ർ ദിനത്തിൽപോലും വീട്ടിൽ പോവാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.