സുരേഷ് ഗോപിക്ക് മത്സരിക്കാന്‍ കളമൊരുക്കുന്നു - എം.വി. ഗോവിന്ദന്
text_fieldsകണ്ണൂര്‍: കരുവന്നൂര്‍ വിഷയത്തില്‍ സഹകരണ പ്രസ്ഥാനത്തെ തകർക്കാനായി ആസൂത്രിതമായി തിരക്കഥയുണ്ടാക്കി തൃശൂരിൽ സുരേഷ് ഗോപിയെ മത്സരിപ്പിക്കാനായി കളമൊരുക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
ഒരു ബാങ്കിൽനിന്ന് മറ്റൊരു ബാങ്കിലേക്ക് ബി.ജെ.പി പദയാത്ര നടത്തുകയാണ്. ഇ.ഡിയെയും സി.ബി.ഐയെയും ഉപയോഗിച്ച് സർക്കാറിനെയും സി.പി.എമ്മിനെയും അതുവഴി സഹകരണ മേഖലയെയും കടന്നാക്രമിക്കുന്നു.
ആ രംഗത്തില്ലാത്ത നേതാക്കന്മാരെ കൽതുറുങ്കിലടക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോടിയേരി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.വി. ഗോവിന്ദൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.