ബിനോയ് കോടിയേരിക്കെതിരായ പീഡനക്കേസിൽ ഒത്തുതീർപ്പ്; യുവതിക്ക് നൽകിയത് 80 ലക്ഷം
text_fieldsബിനോയ് കോടിയേരിക്കെതിരായ ബിഹാർ സ്വദേശിനിയുടെ പീഡനപരാതി ഒത്തുതീർപ്പായി. ബോംബെ ഹൈകോടതിയിൽ വച്ചാണ് കേസ് ഒത്തുതീർപ്പായത്. ഇരുവരും ചേർന്ന് തയ്യാറാക്കിയ ഒത്തുതീർപ്പ് വ്യവസ്ഥ ബോംബെ ഹൈകോടതി അംഗീകരിച്ചു. കുട്ടിയുടെ ജീവിത ചെലവിനും പഠനത്തിനുമായി 80 ലക്ഷം രൂപ നൽകി.
ഇതോടെ ഇതുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിൻവലിച്ചതായും വിചാരണാ കോടതിയിലെ നിയമനടപടി അവസാനിപ്പിച്ചതായി യുവതി അറിയിച്ചു. പണം നൽകിയ വിവരങ്ങൾ ബിനോയിയും കോടതിയെ ബോധിപ്പിച്ചു. ഇതിന് ശേഷം ഇരുവരും ഒപ്പുവച്ച ഒത്തുതീർപ്പുകരാർ അംഗീകരിച്ച ഹൈകോടതി ചൊവ്വാഴ്ച കേസ് ഒത്തുതീർപ്പാക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിൻവലിച്ചതായും വിചാരണക്കോടതിയിലെ നിയമനടപടികൾ അവസാനിപ്പിച്ചതായും യുവതിയും അറിയിച്ചു.
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാരോപിച്ച് 2019 ജൂണിലാണ് യുവതി മുംബൈ ഓഷിവാര പൊലീസിൽ പരാതി നൽകിയത്. ഈ ബന്ധത്തിൽ എട്ടു വയസ്സുള്ള ആൺകുട്ടിയുണ്ടെന്നും പരാതിയുയർന്നിരുന്നു. കുട്ടിയുടെ ചെലവുകൾക്കായി ബിനീഷ് പണം നൽകണമെന്നായിരുന്നു പരാതിയിലെ പ്രധാന ആവശ്യം. പക്ഷേ ഇത് കള്ളക്കേസാണെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബിനോയ് ഹരജി നൽകുകയും ചെയ്തു. തുടർന്ന് ബോംബെ ഹൈക്കോടതി ഡി.എൻ.എ പരിശോധക്ക് നിർദേശിച്ചു. എന്നാൽ കോവിഡ് മഹാമാരിയും ലോക്ഡൗണുമായി കേസ് നീണ്ടുപോയി. അതിനിടെയാണ് ഡി.എൻ.എ പരിശോധന ഫലം പുറത്ത് വിടണമെന്നാവശ്യപ്പെട്ട് യുവതി വീണ്ടും കോടതിയിലെത്തിയത്. തുടർന്നാണ് കേസ് ഒത്തുതീർപ്പായത്. കുഞ്ഞിന്റെ പിതൃത്വത്തെ കുറിച്ച് ഒത്തുതീർപ്പ് കരാറിൽ പറയുന്നില്ലെന്നാണ് റിപ്പോർട്ടുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.