കേന്ദ്രത്തിെൻറ കോവിഡ് ആയുർവേദ മരുന്ന് വിതരണം സേവാ ഭാരതിക്ക്; പിന്നിൽ ദുരൂഹത
text_fieldsകോഴിക്കോട്: കേന്ദ്ര സർക്കാറിെൻറ ആയുഷ് മന്ത്രാലയം വികസിപ്പിച്ച കോവിഡ് മരുന്നായ ആയുഷ് -64െൻറ വിതരണം ബി.ജെ.പിയുടെ സന്നദ്ധ സംഘടനയായ സേവാഭാരതിക്ക്. സംസ്ഥാന സർക്കാറിെൻറ ഡിസ്പൻസറികളിലോ ഏജൻസികളിലോ മരുന്ന് എത്തിക്കില്ല. ഇതുസംബന്ധിച്ച കേന്ദ്ര ആയുർവേദ ഗവേഷണ കൗൺസിലിെൻറ (സി.സി.ആർ.എസ്) ഉത്തരവിെൻറ അടിസ്ഥാനത്തിൽ കേരളത്തിലെ വിതരണവും സേവാ ഭാരതി ഏറ്റെടുത്തു.
ചെറുതുരുത്തിയിലെ ദേശീയ ആയുർവേദ പഞ്ചകർമ ഗവേഷണ കേന്ദ്രത്തിലാണ് കോവിഡ് മരുന്നായ ആയുഷ് 64 എത്തിച്ചത്. കോവിഡ് പോസിറ്റിവ് സർട്ടിഫിക്കറ്റും ആധാർ കാർഡ് അടക്കമുള്ള മറ്റു രേഖകളുമായി വരുന്ന രോഗികളുടെ ബന്ധുക്കൾക്ക് മേയ് 11ന് ഇവിടെ മരുന്ന് നൽകിത്തുടങ്ങിയിരുന്നു.
കൂടുതൽ സ്റ്റോക്കില്ലാത്തതിനാൽ സേവാഭാരതിക്ക് മരുന്ന് കൈമാറിയിരുന്നില്ല. മേയ് 17ന് മരുന്ന് തീരുകയും ചെയ്തു. വ്യാഴാഴ്ച 40,000 പെട്ടി മരുന്ന് ഇവിടെ എത്തിയിട്ടുണ്ട്. ഇത് സേവാഭാരതിയിലൂടെ വിതരണം ചെയ്യാനാണ് പദ്ധതി.
കോവിഡ് രോഗത്തിെൻറ തുടക്കത്തിലും രണ്ടാം ഘട്ടത്തിലും ഈ മരുന്ന് കഴിക്കുന്നത് ഫലപ്രദമാണെന്നാണ് ആയുഷ് മന്ത്രാലയം വ്യക്തമാക്കുന്നത്. ഇതുസംബന്ധിച്ച് സി.സി.ആർ.എസ് െഡപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. എൻ. ശ്രീകാന്ത് ഇറക്കിയ സർക്കുലറിലാണ് മരുന്നിെൻറ വിതരണം കാര്യക്ഷമമാക്കാൻ സേവാഭാരതി വളണ്ടിയർമാരെ ചുമതലപ്പെടുത്തിയതായി വ്യക്തമാക്കുന്നത്.
വളണ്ടിയർമാർക്ക് ആവശ്യമായ പ്രത്യേക പാസ് സംസ്ഥാന സർക്കാറുകളിൽനിന്ന് ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും നിർദേശമുണ്ട്. 'ആയുഷ് 64' മരുന്ന് രോഗികൾക്ക് എത്തിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആയുഷ് മന്ത്രാലയ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് നേരത്തെ കത്തയച്ചിരുന്നു.
എന്നാൽ, ഈ കത്തിൽ വിതരണം സേവാഭാരതിയെ ഏൽപിച്ച കാര്യം പറയുന്നില്ല. സംസ്ഥാന സർക്കാർ ആയുർവേദ ഡിസ്പൻസറികളിലൂടെ കോവിഡ് ചികിത്സക്കായി പുനർജനി, അമൃതം എന്നീ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ഇതിനൊപ്പം കേന്ദ്ര ആയുഷ് മന്ത്രാലയത്തിെൻറ കോവിഡ് മരുന്നും വിതരണം ചെയ്യാമെന്നിരിക്കെ വിതരണാവകാശം സേവാഭാരതിക്ക് നൽകിയത് ദുരൂഹമാണ്.
ഇത്തരത്തിൽ വിതരണം ചെയ്താൽ അത് അർഹിക്കുന്ന എല്ലാവർക്കും ലഭിക്കുമോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. സേവാഭാരതി വളണ്ടിയർമാർ മരുന്ന് വിതരണം സംബന്ധിച്ച് അവരുടെ വാട്സ്ആപ് ഗ്രൂപ്പുകളിലൂടെയും മറ്റും പ്രചാരണം തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.