Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലക്കാട് വാഹന...

പാലക്കാട് വാഹന പരിശോധനക്ക്​ സേവഭാരതി; വിവാദമായപ്പോൾ പിൻമാറി

text_fields
bookmark_border
പാലക്കാട് വാഹന പരിശോധനക്ക്​ സേവഭാരതി;  വിവാദമായപ്പോൾ പിൻമാറി
cancel

പാലക്കാട്​: ​ലോക്​ഡൗണിനിടെ, വാഹന പരിശോധനക്ക്​ പൊലീസിനൊപ്പം സംഘ്​പരിവാർ സംഘടനയായ സേവാഭാരതിയു​ടെ പ്രവർത്തകർ യൂണിഫോമിൽ റോഡിലിറങ്ങിയത്​ വിവാദമായി. തിങ്കളാഴ്​ച രാവിലെ പാലക്കാട്​ നഗരത്തിനു സമീപം കാടാങ്കോട് ജംഗ്​ഷനിലാണ്​ ആണ്​ സംഭവം. പൊലീസുകാരോടൊപ്പം സേവാഭാരതി വോളൻറിയർമാരും യാത്രക്കാരോട്​ യാത്രയുടെ ഉദ്ദേശം ചോദിച്ചറിയുന്നുണ്ടായിരുന്നു.

ഞായറാഴ്​ചയും സേവഭാരതി പ്രവർത്തകർ പൊലീസിനെ സഹായിക്കാൻ എത്തിയിരുന്നെങ്കിലും യൂണിഫോം ധരിച്ചിരുന്നില്ല. തിങ്കളാഴ്​ച സേവഭാരതി, പാലക്കാട്​ എന്നെഴുതിയ കുങ്കുമ നിറമുള്ള ടീ ഷർട്ടും കാക്കി പാൻറും ധരിച്ചാണ്​ വോളൻറിയർമാർ നിരത്തിലിറങ്ങിയത്​. ഇവരിൽ ചിലർ കോവിഡ്​ പ്രോട്ടോകോൾ ലംഘിച്ച്​, മാസ്​ക്​ താഴ്​ത്തി യാത്രക്കാരോട്​ സംസാരിക്കുന്നതായ ചി​ത്രങ്ങളും സോഷ്യൽമീഡിയ വഴി പുറത്തുവന്നിട്ടുണ്ട്​. സംഭവം വിവാദമായതോടെ, പൊലീസ്​, സേവാഭാരതി വോളൻറിയരുടെ സേവനം വേണ്ടെന്നുവെച്ചു.

അതേസമയം, സംഭവത്തിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ, പൊലീസിനും ആഭ്യന്തര വകുപ്പിനുമെതിരെ രൂക്ഷ വിമർശനമുയർന്നു. ​ഉത്തരേന്ത്യ അല്ല കേരളം എന്നും പൊലീസിനെ സംഘടനകൾ സഹായിക്കേണ്ടത്​ അധികാരം പങ്കിട്ടുകൊണ്ടാവരുതെന്നും നിയുക്​ത കൽപ്പറ്റ എം.എൽ.എ ടി. സിദ്ദീഖ്​ ഫേസ്​ബുക്കിൽ കുറിച്ചു.

പൊലീസിന്റെ അധികാരം സേവഭാരതിക്ക്​ നൽകുന്നത്​ ശരിയാണോ എന്ന്​ സർക്കാർ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ, പാലക്കാട്​ നഗരസഭ ഭരണം ബി.ജെ.പിക്ക്​ ലഭിച്ചപ്പോൾ നഗരസഭ കാര്യാലയത്തിന്​ മുകളിൽ കയറി ജയ്​ശ്രീറാം ബാനർ സ്ഥാപിച്ചത്​ ഏറെ വിവാദമായിരുന്നു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sevabharathipolice inspectionpalakkad
News Summary - Sevabharathi, Police inspection, RSS,
Next Story