വിദേശത്തുനിന്ന് എത്തുന്നവർക്ക് ക്വാറൻറീൻ ഏഴ് ദിവസം തന്നെ
text_fieldsമലപ്പുറം: വിദേശത്തുനിന്ന് എത്തുന്ന പ്രവാസികൾ ക്വാറൻറീനിൽ കഴിയേണ്ടത് ഏഴ് ദിവസംതന്നെയെന്ന് ആരോഗ്യ വകുപ്പ് അധികൃതർ. വിദേശ രാജ്യങ്ങളിൽനിന്ന് വരുന്നവരുടെ കൈവശം കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റുണ്ടെങ്കിൽ ഏഴ് ദിവസത്തെ ക്വാറൻറീൻ ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിെൻറ ഉത്തരവുണ്ട്.
എന്നാൽ, അത് സംസ്ഥാനത്ത് നടപ്പാക്കിയിട്ടില്ലെന്നും തൽസ്ഥിതി തുടരുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. സംസ്ഥാന സർക്കാറിെൻറ നിലവിലുള്ള ഉത്തരവ് പ്രകാരം ഏഴ് ദിവസമാണ് ക്വാറൻറീൻ. എട്ടാം ദിവസം േകാവിഡ് പരിശോധന നടത്തി നെഗറ്റിവാണെങ്കിൽ ഹോം ക്വാറൻറീനിൽ തുടരാം. പരിശോധന നടത്താത്തവർ 14 ദിവസം ക്വാറൻറീനിൽ തുടരണം.
കേന്ദ്രത്തിെൻറ നിർദേശം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ, അതത് സംസ്ഥാനങ്ങൾക്ക് ഇൗ വിഷയത്തിൽ തീരുമാനം എടുക്കാമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. പ്രവാസികളുടെ ക്വാറൻറീൻ സംബന്ധിച്ച് സംസ്ഥാനം നിലവിലുളള രീതിയിൽ മാറ്റം വരുത്തിയിട്ടില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.