കോവിഡ് സ്പെഷൽ ലീവ് ചുരുക്കി; വർക്ക് അറ്റ് ഹോം സൗകര്യമുള്ളവർ ജോലി ചെയ്യണം
text_fieldsതിരുവനന്തപുരം: ജീവനക്കാർക്ക് അനുവദിച്ചിരുന്ന കോവിഡ് സ്പെഷൽ ലീവിൽ മാറ്റം വരുത്തി ഉത്തരവ്. സർക്കാർ, അർധസർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ എന്നിവയിലെയും സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് ഇത് ബാധകമാണ്.
നിലവിൽ ഏഴ് ദിവസമാണ് കോവിഡ് വന്നവർക്ക് സ്പെഷൽ ലീവ് നൽകിയിരുന്നത്. ഇനി കോവിഡ് വരുന്ന ജീവനക്കാരിൽ സൗകര്യമുള്ളവർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കും. അവർക്ക് അവധിയില്ല. വർക്ക് ഫ്രം ഹോം സൗകര്യമില്ലാത്തവർക്ക് അഞ്ച് ദിവസം സ്പെഷൽ ലീവ് അനുവദിക്കും. അവധി ദിവസങ്ങൾ അടക്കമായിരിക്കും ഇത്.
അഞ്ച് ദിവസം കഴിഞ്ഞ് ആന്‍റിജൻ പരിശോധന നടത്തി നെഗറ്റിവ് ആയവർ തുടർന്ന് ഓഫിസുകളിലെത്തണം. ശാരീരിക അകലവും കോവിഡ് പ്രോട്ടോകോളും പാലിച്ചാകണം ഇത്. അഞ്ച് ദിവസം കഴിഞ്ഞ് വീണ്ടും പോസിറ്റിവ് ആണെങ്കിൽ രണ്ടുദിവസം കൂടി അനുവദനീയ അവധി എടുത്ത ശേഷം ഓഫിസിൽ ഹാജരാകണം. ദുരന്ത നിവാരണ വകുപ്പാണ് പുതിയ ഉത്തവിറക്കിയത്.
നേരേത്ത പ്രാഥമിക സമ്പർക്കപട്ടികയിൽ വന്നവർക്ക് പോലും കോവിഡ് സ്പെഷൽ ലീവ് അനുവദിച്ചിരുന്നു. ഇത് പിന്നീട് നിർത്തി. ജീവനക്കാർക്ക് മാത്രം ഏഴ് ദിവസം സ്പെഷൽ ലീവ് അനുവദിച്ചു. അതിലാണ് വീണ്ടും മാറ്റം വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.