തീർഥാടകവാഹനം മറിഞ്ഞ് ഏഴുപേർക്ക് പരിക്ക്
text_fieldsപാലാ: കർണാടകയിൽനിന്നെത്തിയ ശബരിമല തീർഥാടകർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തിലിടിച്ച് മറിഞ്ഞ് എഴുപേർക്ക് പരിക്ക്. പാലാ-പൊന്‍കുന്നം റോഡില്‍ പൂവരണി ചരളയില്‍ ഞായറാഴ്ച പുലര്‍ച്ച അഞ്ചിനായിരുന്നു അപകടം.
ശബരിമലക്ക് പോകുകയായിരുന്ന കര്‍ണാടക സ്വദേശികളായ 13പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു.തീർഥാടകർ സഞ്ചരിച്ച ജീപ്പ് നിയന്ത്രണംവിട്ട് പാലായിലേക്ക് പോവുകയായിരുന്ന കാറിലാണ് ആദ്യം ഇടിച്ചത്.
തുടർന്ന് റോഡ് സൈഡിലെ പുരയിടത്തിലേക്ക് മറിയുകയായിരുന്നു. കാര്‍ ഡ്രൈവര്‍ക്ക് നിസ്സാര പരിക്കേറ്റു. പാലായിൽനിന്നുള്ള അഗ്നിരക്ഷാ സേനയെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ സേനയുടെ വാഹനത്തില്‍ പാലാ താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.