പി.എസ്.സിയിൽ ഏഴ് പുതിയ അംഗങ്ങൾ കൂടി
text_fieldsതിരുവനന്തപുരം: പബ്ലിക് സർവിസ് കമീഷനിൽ ഏഴ് പുതിയ അംഗങ്ങളെ നിയമിക്കാൻ മന്ത്രിസഭ യോഗം ഗവർണറോട് ശിപാർശ ചെയ്തു. ഒരു ഒഴിവിലേക്ക് കഴിഞ്ഞയാഴ്ച നിയമനം നടത്തിയിരുന്നു. ഗവർണർ അംഗീകരിക്കുന്നതോടെ ഇവർ സത്യപ്രതിജ്ഞ ചെയ്യും. ഡോ. കെ.എസ്. സജുലാൽ (അസോ. പ്രഫ., ഡിപ്പാര്‍ട്മെൻറ് ഓഫ് ഫിസിക്കല്‍ എജുക്കേഷൻ, ഡി.ബി കോളജ് തലയോലപ്പറമ്പ്), പി.കെ. വിജയകുമാർ (സ്റ്റോർ കീപ്പർ-അധ്യാപക കാഡർ, ആർ.വി.ടി.ഐ, തിരുവനന്തപുരം), ഡോ. ഡി. രാജൻ (അസി. പ്രഫ, ഗവ. മെഡിക്കല്‍ കോളജ്, തിരുവനന്തപുരം), ടി.ആർ. അനില്‍കുമാര്‍ (ശങ്കരാചാര്യ യൂനിവേഴ്സിറ്റി ലൈബ്രറി, കാലടി), മുഹമ്മദ് മുസ്തഫ കടമ്പോട്ട് (അധ്യാപകൻ, ടി.എസ്.എ.എം യു.പി സ്കൂള്‍, ഒതുക്കുങ്ങല്‍, മലപ്പുറം), പി.എച്ച്. മുഹമ്മദ് ഇസ്മാഇൗല് (റിട്ട. ജൂനിയര്‍ സൂപ്രണ്ട്, പി.ഡബ്ല്യു.ഡി, ആലുവ), റോഷന് റോയ് മാത്യു (റാന്നി) എന്നിവരെയാണ് ശിപാർശ ചെയ്തത്. പി.എസ്.സിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് റോഷൻ േറായ് മാത്യു.
ഡോ. കെ.എസ്. സജുലാൽ: തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളജ് ഫിസിക്കൽ എജുക്കേഷൻ അസോ. പ്രഫസർ. എ.കെ.പി.സി.ടി.എ കോട്ടയം-ഇടുക്കി ജില്ല പ്രസിഡൻറാണ്. എറണാകുളം പിറവത്താണ് താമസം. ഭാര്യ ഡോ. എം.എസ്. ആരതി ഇതേ കോളജിൽ ബോട്ടണി വിഭാഗം അധ്യാപിക. മക്കളായ ഗൗരി നന്ദന പത്താം ക്ലാസിലും ദേവി നന്ദന രണ്ടാം ക്ലാസിലും പഠിക്കുന്നു.
പി.കെ. വിജയകുമാർ: എരുമേലി ഇരുമ്പൂന്നിക്കര സ്വദേശി. കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവ. എംപ്ലോയീസ് ആൻഡ് വര്‍ക്കേഴ്സ് സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറിയും തിരുവനന്തപുരം ജില്ല അസി. സെക്രട്ടറിയുമാണ്. ആദിവാസി ക്ഷേമസമിതി സംസ്ഥാന സെക്രട്ടറി. 33 വർഷമായി കേന്ദ്ര സർവിസ് ജീവനക്കാരനാണ്. കഴക്കൂട്ടം റീജനല്‍ വൊക്കേഷനല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിൽ 27 വർഷമായി ജോലിചെയ്യുന്നു. ഭാര്യ അംബിക പുതുക്കുറിച്ചി എസ്.ബി.ഐയില്‍ ചീഫ് അസോസിയേറ്റ്. മക്കള്‍ വീണ വിജയ് കോഴിക്കോട് എൻ.ഐ.ടിയിലും നിഖില്‍ വിജയ് കാക്കനാട് രാജഗിരി എന്‍ജിനീയറിങ് കോളജിലും ബി.ടെക് വിദ്യാര്‍ഥികൾ. കഴക്കൂട്ടം പ്യാരി നഗറിലാണ് താമസം.
ഡോ. ഡി. രാജൻ: തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജ് അസി. പ്രഫസറും പ്രമുഖ ശ്വാസകോശരോഗ വിദഗ്ധനുമാണ്. കാട്ടാക്കട സ്വദേശി. കൊല്ലം അഞ്ചാലുംമൂട്, കൊട്ടാരക്കര എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ ജോലിചെയ്തു. പിന്നീട് ഇ.എസ്.ഐ ആശുപത്രിയിലും കേരള ഹെല്‍ത്ത് സര്‍വിസിലും മെഡിക്കല്‍ കോളജ് നെഫ്രോളജി വിഭാഗത്തിലും േസവനമനുഷ്ഠിച്ചു. 2000ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ശ്വാസകോശരോഗ വിഭാഗത്തില്‍ െലക്ചററും പിന്നീട് അസി. പ്രഫസറുമായി. ഭാര്യ ഡോ. ജാക്വലിന് കള്ളിക്കാട് ആയുര്‍വേദ ഡിസ്പെന്‍സറിയിലെ മെഡിക്കല്‍ ഓഫിസറാണ്. മക്കൾ: ജൂലിയ ജെ. രാജന് (കോഴിക്കോട് കെ.എം.സി.ടി മെഡിക്കല്‍ കോളജ് വിദ്യാർഥി) ജനീറ്റ ജെ. രാജന് (ക്രൈസ്റ്റ് നഗര്‍ സ്കൂൾ എട്ടാംക്ലാസ് വിദ്യാര്‍ഥിനി).
ടി.ആർ. അനിൽകുമാർ: കൃഷിമന്ത്രി വി.എസ്. സുനിൽകുമാറിെൻറ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്നു. സംസ്കൃത സർവകലാശാലയിലെ ഉദ്യോഗസ്ഥൻ. തൃശൂർ അന്തിക്കാട് സ്വദേശി. ഭാര്യ: അധ്യാപികയായ എം. ബീന. മകൾ അപർണ അനിൽ (ഡിസൈനർ, ബംഗളൂരു) േപ്രാഗ്രസിവ് ഫോറം സോണൽ സെക്രട്ടറിയാണ്.
മുസ്തഫ കടമ്പോട്ട്: തുറമുഖ മന്ത്രിയുടെ അസി. പ്രൈവറ്റ് സെക്രട്ടറി. മറ്റത്തൂർ ടി.എസ്.എ.എം യു.പി സ്കൂൾ അധ്യാപകനും കോൺഗ്രസ് (എസ്) അധ്യാപക സംഘടനയായ കേരള പ്രദേശ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറുമാണ്. ദേശീയ അധ്യാപക ക്ഷേമ ഫൗണ്ടേഷൻ ഗവേണിങ് ബോഡി അംഗം. മലപ്പുറം ഒതുക്കുങ്ങൽ മറ്റത്തൂരാണ് സ്വദേശം. ഭാര്യ: മുംതാസ്. മക്കൾ: ഷമീൽ, ഷഹീൽ, ഷഹ്ല.
പി.എച്ച്. മുഹമ്മദ് ഇസ്മാഇൗൽ: പൊതുമരാമത്ത് വകുപ്പില്‍നിന്ന് ജൂനിയര്‍ സൂപ്രണ്ടായി വിരമിച്ചു. ആലുവ സ്വദേശി. ഏഴുവര്‍ഷത്തോളം എൻ.ജി.ഒ യൂനിയൻ സംസ്ഥാന പ്രസിഡൻറായിരുന്നു. ഗവ. എംപ്ലോയീസ് ഫെഡറേഷന് ദേശീയ സെക്രട്ടറി, ഫെഡറേഷന് ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓര്ഗനൈസേഷന് ജനറല്‍ സെക്രട്ടറി, ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ജനറല്‍ കണ്‍വീനര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഭാര്യ വഹീദ ബാനു എറണാകുളം ഇ.എസ്.ഐ ആശുപത്രി ലാബ് ടെക്നീഷ്യനാണ്. മക്കൾ: നദീം (സോഫ്റ്റ്വെയര് എന്‍ജിനീയർ, അപ്പോളോ ടയേഴ്സ്, ന്യൂഡല്‍ഹി), മനീഷ (കൊല്‍ക്കത്ത ‘ഐസർ’ വിദ്യാര്‍ഥി).
റോഷൻ േറായ് മാത്യു: സി.പി.എം റാന്നി ഏരിയ സെക്രട്ടറിയാണ്. മഹാത്മാഗാന്ധി സർവകലാശാല യൂനിയൻ ചെയർമാൻ, കേരള സർവകലാശാല സെനറ്റ് അംഗം, എസ്.എഫ്.ഐ ജില്ല പ്രസിഡൻറ്, സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡൻറ്, സംസ്ഥാന ജോ. സെക്രട്ടറി, അഖിലേന്ത്യ എക്സി. കമ്മിറ്റി അംഗം, ഡി.വൈ.എഫ്.ഐ പത്തനംതിട്ട ജില്ല സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡൻറ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.