യാക്കോബായ സഭക്ക് ഏഴ് പുതിയ റമ്പാന്മാർ
text_fieldsകോട്ടയം: യാക്കോബായ സുറിയാനി സഭ ഏഴ് റമ്പാന്മാരെ വാഴിക്കും. ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവയുടെ മലങ്കരയിലെ നാലാം ശ്ലൈഹിക സന്ദർശന വേളയിലാണ് ഏഴ് വൈദികർക്ക് റമ്പാൻ സ്ഥാനം നൽകുക.
തൂത്തൂട്ടി മോർ ഗ്രിഗോറിയൻ ധ്യാനകേന്ദ്രത്തിൽ ഫെബ്രുവരി എട്ടിന് രാവിലെ ഏഴിന് പ്രഭാത നമസ്കാരവും എട്ടിന് പാത്രിയാർക്കീസ് ബാവയുടെ പ്രധാന കാർമികത്വത്തിൽ കുർബാനയും നടക്കും.
കുർബാനമധ്യേ നടക്കുന്ന പ്രത്യേക ശുശ്രൂഷയിൽ ഏഴ് വൈദികരെ റമ്പാൻ സ്ഥാനത്തേക്ക് ഉയർത്തും. ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ ആസ്ട്രേലിയൻ അതിഭദ്രാസന നിയുക്ത മെത്രാപ്പോലീത്തയായി തെരഞ്ഞെടുക്കപ്പെട്ട ഫാ. ജോർജ് വയലിപ്പറമ്പിൽ, മോർ അന്തോണിയോസ് മൊണാസ്ട്രിക്കുവേണ്ടി ഫാ. ഡോ. കുര്യാക്കോസ് കൊള്ളന്നൂർ, ഫാ. ജോഷി വെട്ടിക്കാട്ടിൽ, ഫാ. കുര്യൻ പുതിയപുരയിടത്തിൽ, ഫാ. കുര്യാക്കോസ് ജോൺ പറയൻകുഴിയിൽ, പൗരസ്ത്യ സുവിശേഷ സമാജത്തിനു വേണ്ടി ഫാ. മാത്യു ജോൺ പൊക്കതയിൽ, ഫാ. വർഗീസ് കുറ്റിപ്പുഴയിൽ എന്നിവർക്കാണ് റമ്പാൻ പദവി നൽകുന്നതെന്ന് ധ്യാനകേന്ദ്രം ഡയറക്ടറും ഇടുക്കി ഭദ്രാസനാധിപനുമായ സഖറിയാസ് മോർ പീലക്സീനോസ് മെത്രാപ്പോലീത്ത അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.