മൂടൽമഞ്ഞ്: കരിപ്പൂരിൽ ഏഴ് വിമാനങ്ങൾ തിരിച്ചുവിട്ടു
text_fieldsകരിപ്പൂർ: കനത്ത മൂടൽമഞ്ഞിൽ റൺേവ വ്യക്തമല്ലാത്തതിനാൽ േകാഴിക്കോട് വിമാനത്താവളത്തിൽ ഏഴ് വിമാനങ്ങൾ തിരിച്ചുവിട്ടു. വെള്ളിയാഴ്ച പുലർച്ച 12.20നും 4.45നും ഇടയിൽ ഇറങ്ങേണ്ട വിമാനങ്ങളാണ് തിരിച്ചുവിട്ടത്. നാെലണ്ണം കൊച്ചിയിലും രണ്ടെണ്ണം കോയമ്പത്തൂരിലും ഒന്ന് തിരുവനന്തപുരത്തുമാണ് പിന്നീട് ഇറങ്ങിയത്. വിമാനങ്ങളുടെ സമയക്രമം തെറ്റിയതിനാൽ കരിപ്പൂരിൽ കനത്ത തിരക്കാണ് വെള്ളിയാഴ്ച ഉണ്ടായത്.
പുലർച്ച 12.20നും 3.30നും ഷാർജയിൽ നിന്നുള്ള എയർ അറേബ്യ വിമാനങ്ങൾ കോയമ്പത്തൂരിലേക്കും 2.20നുള്ള എയർ ഇന്ത്യയുടെ ദുബൈ, 4.15നുള്ള സ്പൈസ്ജെറ്റിെൻറ ദുബൈ, 4.30നുള്ള എയർ ഇന്ത്യ എക്സ്പ്രസിെൻറ ദുബൈ, 4.45നുള്ള സലാം എയറിെൻറ മസ്കത്ത് എന്നിവ കൊച്ചിയിലേക്കും 2.25നുള്ള ഖത്തർ എയർവേസിെൻറ ദോഹ വിമാനം തിരുവനന്തപുരത്തേക്കുമാണ് തിരിച്ചുവിട്ടത്. കൊച്ചിയിൽ ഇറങ്ങിയ സ്പൈസ്ജെറ്റ് വിമാനം യാത്രക്കാരെ അവിടെ ഇറക്കി.
മറ്റ് വിമാനങ്ങൾ പിന്നീട് രാവിലെ ഏഴിനും ഒമ്പതിനും ഇടയിലായി കരിപ്പൂരിൽ തിരിച്ചെത്തി. ഇതിൽ പുലർച്ച ഒരു മണിക്ക് ഷാർജയിലേക്ക് മടങ്ങേണ്ടിയിരുന്ന എയർ അറേബ്യ വിമാനം യാത്ര റദ്ദാക്കി. ഇൗ വിമാനം ശനിയാഴ്ച പുലർച്ച ഒന്നിന് പുറപ്പെടും. ഇതിലെ യാത്രക്കാർക്ക് എട്ടിന് പുറപ്പെട്ട എയർ അറേബ്യയുടെ മറ്റൊരു വിമാനത്തിൽ സൗകര്യമൊരുക്കി.
പൈലറ്റിെൻറയും ക്രൂവിെൻറയും ജോലിസമയം അവസാനിച്ചതിനാൽ ഖത്തർ എയർവേസ് സർവിസ് രാത്രി ഒമ്പതിലേക്ക് പുനഃക്രമീകരിച്ചു. ഇതിലെ 104 യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി. 3.30ന് പുറപ്പെേടണ്ട എയർ ഇന്ത്യ ദുബൈ 8.30നും 5.30െൻറ സലാം എയറിെൻറ മസ്കത്ത് സർവിസ് 8.40നും കരിപ്പൂരിൽ നിന്ന് മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.