Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊറോട്ട, ചിക്കൻ,...

പൊറോട്ട, ചിക്കൻ, മയോണൈസ് പങ്കിട്ട് കഴിച്ചു; ഏഴ് വിദ്യാർഥികൾ ആശുപത്രിയിൽ

text_fields
bookmark_border
പൊറോട്ട, ചിക്കൻ, മയോണൈസ് പങ്കിട്ട് കഴിച്ചു; ഏഴ് വിദ്യാർഥികൾ ആശുപത്രിയിൽ
cancel

പാപ്പിനിശ്ശേരി: ഭക്ഷ്യവിഷബാധയെ തുടർന്ന് ഏഴ് വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിറക്കൽ നിത്യാനന്ദ ഭവൻ സ്കൂളിലെ വിദ്യാർഥികളെയാണ് ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തിങ്കളാഴ്ച ഉച്ചക്ക് 2.30 ഓടെയാണ് സംഭവം. ഉച്ചഭക്ഷണത്തിനായി വീടുകളിൽനിന്നും കൊണ്ടുവന്ന പൊറോട്ട, ചിക്കൺ, മയോണൈസ് എന്നീ ഭക്ഷണ സാധനങ്ങൾ പങ്കിട്ടു കഴിച്ചവർക്കാണ് ഭക്ഷ്യ വിഷബാധയേറ്റതെന്നാണ് വിവരം.

പാപ്പിനിശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിലാണ് വിദ്യാർഥികളുള്ളത്. ആരുടെയും നില ഗുരുതരമല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:food poisoningporottamayonnaise
News Summary - Seven students are in hospital due to food poisoning
Next Story