Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോഴിക്കോട് സ്വകാര്യ...

കോഴിക്കോട് സ്വകാര്യ ബസ് സ്കൂൾ വാഹനത്തിലിടിച്ച് ഏഴ് വിദ്യാർഥികൾക്കും ഡ്രൈവർക്കും പരിക്ക്

text_fields
bookmark_border
school bus 097897
cancel
camera_alt

അപകടത്തിൽ തകർന്ന സ്കൂൾ വാൻ

കോഴിക്കോട്: വടകര എടച്ചേരിയിൽ സ്വകാര്യ ബസ് സ്കൂൾ വാഹനത്തിലിടിച്ച് ഏഴ് വിദ്യാർഥികൾക്കും ഡ്രൈവർക്കും പരിക്ക്. കാർത്തികപ്പള്ളി എം.എം ഓർഫനേജ് ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. സ്കൂൾ വാഹനത്തിന്‍റെ ഡ്രൈവറുടെ പരിക്ക് സാരമുള്ളതാണ്. പരിക്കേറ്റവരെ കോഴിക്കോട്ടെ ആശുപത്രികളിലേക്ക് മാറ്റി.

വടകര നിന്ന് നാദാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ബസും, വടകര ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂൾ വാനുമാണ് അപകടത്തിൽപെട്ടത്. സ്കൂൾ വാനിൽ കുടുങ്ങിയ ഡ്രൈവറെയും വിദ്യാർഥികളെയും നാട്ടുകാരും ഫയർഫോഴ്സും ഏറെ പണിപെട്ടാണ് പുറത്തെടുത്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:school busaccident news
News Summary - Seven students injured in Kozhikode private bus collision with school vehicle
Next Story