വിദ്യാഭ്യാസ മന്ത്രി അറിയാൻ, സർക്കാർ സ്കൂൾ നിലനിർത്താൻ ഏഴുപേർക്ക് ശമ്പളം പകുത്തുനൽകി സുമ ടീച്ചർ
text_fieldsകോട്ടക്കൽ: ഇരുന്നൂറിലധികം വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിൽ എട്ട് അധ്യാപകർ വേണ്ടിടത്ത് ഒരധ്യാപിക പടപൊരുതുകയാണ് തെൻറ പ്രിയപ്പെട്ട കുട്ടികൾക്ക് അറിവിെൻറ ആദ്യക്ഷരങ്ങൾ കുറിക്കാൻ. ഇതിനായി സ്വന്തം ശമ്പളത്തിെൻറ വിഹിതം പകുത്തു കൊടുക്കുന്നത് ഏഴ് തൽക്കാലിക അധ്യാപകർക്ക്. മലപ്പുറം മാറാക്കര പഞ്ചായത്തിലെ കല്ലാർ മംഗലം ജി.എൽ.പി സ്കൂളിലെ പ്രധാനാധ്യാപികയുടെ ചുമതല വഹിക്കുന്ന സുമ രാമചന്ദ്രനാണ് സർക്കാർ സ്കൂൾ നിലനിർത്താൻ അഹോരാത്രം പ്രയാസപ്പെടുന്നത്. നിലവിലെ പ്രധാനാധ്യാപിക ജയപ്രദ കഴിഞ്ഞവർഷമാണ് വിരമിച്ചത്. നേരത്തേയുണ്ടായിരുന്ന അധ്യാപകൻ വേറെ സ്കൂളിലേക്ക് സ്ഥലം മാറിപോയി. കഴിഞ്ഞ വർഷം 195 കുട്ടികളാണ് ഇവിടെ പഠിച്ചിരുന്നത്. ഓൺലൈൻ ക്ലാസുകൾക്കായി അന്ന് മൂന്നുപേരെ പി.ടി.എയുടെ ശ്രമഫലമായി നിയമിച്ചു. ശമ്പളത്തിന് പ്രയാസപ്പെട്ടതോടെ ഇവർക്കുള്ള ശമ്പളം ഇരുവരും കൂടിയാണ് നൽകിയത്. ഇതിനിടെ പ്രധാനാധ്യാപിക വിരമിച്ചതോടെ എല്ലാ ചുമതലയും സുമ ടീച്ചർക്കായി.
പുതിയ അധ്യയനവർഷം സ്കൂളിെൻറ പടി കയറിവന്നത് 204 പേരാണ്. പ്രൈമറി തലത്തിൽ 65 കുട്ടികളും. ഇതോടെ പി.ടി.എയുടെ നിർദേശപ്രകാരം ഏഴുപേരെ ഓൺലൈൻ ക്ലാസിനായി നിയമിച്ചു. ഇതിൽ രണ്ടുപേർ പ്രീ പ്രൈമറിയിലേക്കാണ്.
എല്ലാവർക്കുമുള്ള താൽക്കാലിക മാസശമ്പളം മാത്രം കാൽ ലക്ഷത്തോളം വരും. പക്ഷേ, എന്തുവില കൊടുത്തും കുട്ടികളെയും സ്കൂളിനെയും നിലനിർത്താനുള്ള ശ്രമത്തിലാണ് നാട്ടുകാരി കൂടിയായ സുമ ടീച്ചർ.
2018-19ലെ കുറ്റിപ്പുറം ഉപജില്ല കലോത്സവത്തിൽ ഓവറോൾ കിരീടം നേടിയ വിദ്യാലയമാണിത്. സാമ്പത്തിക പരാധീനതകൾ ഉണ്ടെങ്കിലും നാടിനോടും സ്കൂളിനോടും ആത്മബന്ധമാണ് ഉള്ളതെന്നും എത്ര പ്രതിസന്ധികളുണ്ടായാലും കുരുന്നുകളെ കൈവിടില്ലെന്നും ടീച്ചർ 'മാധ്യമ'ത്തോട് പറഞ്ഞു. ഇത്തവണയും പി.ടി.എ പ്രസിഡൻറ് മുഹമ്മദ് കബീറിെൻറ നേതൃത്വത്തിൽ ഡി.ഡി.ഇക്ക് നിവേദനം നൽകിയിട്ടുണ്ട്. സർക്കാർ കനിയുമെന്ന പ്രതീക്ഷയിലാണ് സുമ ടീച്ചറും വിദ്യാർഥികളും രക്ഷിതാക്കളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.